കാസര്‍കോട്: (www.evisionnews.in) ദുബൈയില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് പുലര്‍ച്ചെ ഹൃദയാഘാതം മൂലം മരിച്ച തളങ്കര കണ്ടത്തിലെ അബ്ദുല്‍ ഖാദറിന്റെ മയ്യിത്ത് തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖബ്‌റിസ്ഥാനില്‍ ഖബറടക്കി. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മംഗളൂരുവിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ഇവിടെനിന്നും ആംബുലന്‍സില്‍ മൂന്ന് മണിയോടെ തളങ്കരയിലെ വീട്ടില്‍ മൃതദേഹം എത്തിച്ചു.
ദുബൈയില്‍ വെല്‍ഫിറ്റ് ഗ്രൂപ്പിന്റെ കീഴിലെ കടയിലെ ജീവനക്കാരനാണ് മരിച്ച അബ്ദുല്‍ ഖാദര്‍. ഓഗസ്റ്റ് 18ന് നാട്ടിലേക്ക് വരാനിരിക്കെയായിരുന്നു അബ്ദുല്‍ ഖാദര്‍ മരണം സംഭവിച്ചത്.
keywords: thalangara-hearth-attack-died

Post a Comment
0 Comments