മണിപ്പാല്‍:(www.evisionnews.in) മണിപ്പാലില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത ചെയ്ത കേസിന്റെ വിചാരണ ആഗസ്റ്റ് 24 വരെ നീട്ടി. ഉഡുപ്പി ജില്ലാ സെഷന്‍സ് കോടതിയിലാണ് പ്രമാദമായ കേസിന്റെ വിചാരണ നടക്കുന്നത്.
തിരുവനന്തപുരം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവം 2013 ജൂണ്‍ 20ന് അര്‍ധരാത്രിയോടെയാണ് നടന്നത്. രാത്രി ലൈബ്രറിയില്‍ നിന്ന് താമസസ്ഥലത്തേക്ക് ചോകുകയായിരുന്ന യുവതിയെ മൂന്നംഗസംഘം ഓട്ടോറിക്ഷയില്‍ ബലമായി തട്ടിക്കൊണ്ടുപോയി അര കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലെ വിജന കേന്ദ്രത്തില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. യോഗേഷ് പൂജാരി, ആനന്ദ്, ബാലചന്ദ്ര, ഹരിന്ദ്ര എന്നിവരാണ് കേസിലെ പ്രതികള്‍.
keywords: rape-pujari-manippal-gang-school-student

Post a Comment
0 Comments