Type Here to Get Search Results !

Bottom Ad

മനോരോഗിയായ യുവാവ് പോലീസുകാരന് നേര്‍ക്ക് നിറയൊഴിച്ചു

evisionnews

സുള്ള്യ (www.evisionnews.in): വീട്ടില്‍ തനിച്ച് താമസിക്കുന്ന മനോരോഗിയായ യുവാവ് പോലീസുകാരന് നേര്‍ക്ക് നിറയൊഴിച്ച് ഭീകരതാന്തരീക്ഷം സൃഷ്ടിച്ചു. സുള്ള്യ ഐവര്‍നാട് ഗ്രാമത്തിലാണ് സംഭവം.

മഹേഷ് എന്ന നിയമബിരുദധാരിയായ യുവാവ് ഭാര്യയും മകനുമായി അകന്ന ശേഷം തനിച്ചാണ് താമസം. പുറം ലോകവുമായി ബന്ധപ്പെടാതെ വീട് അകത്തു നിന്ന് പൂട്ടിക്കഴിയുന്ന യുവാവ് വീട്ടിലെത്തുന്നവരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുക പതിവാണ്. അതുകൊണ്ട് ആരും മഹേഷിന്റെ പുരയിടത്തില്‍ കയറാറുമില്ല. പ്രദേശവാസികളുടെ പരാതിയെതുടര്‍ന്നാണ് സുളള്യ പോലീസ് മഹേഷിന്റെ വീട്ടിലെത്തിയത്. യുവാവിനെ പുറത്തിറക്കാന്‍ കിണഞ്ഞു ശ്രമിച്ചിട്ടും ഫലിക്കാതായപ്പോള്‍ പോലീസ് വീടിനകത്തേക്ക് കുരുമുളക് പൊടി വിതറി. വാതില്‍ തല്ലിത്തകര്‍ത്ത് വീട്ടിനകത്ത് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസുകാരനെതിരെ നിറയൊഴിച്ച് ഭീകരത സൃഷ്ടിച്ചത്.

Keywords: Karnataka-sullya-news-pistol-police-officer


Post a Comment

0 Comments

Top Post Ad

Below Post Ad