മംഗളൂരു: (www.evisionnews.in) അത്താവറില്‍ തിങ്കളാഴ്ച വൈകുനേരം മുസ്ലിം യുവാവിനെ അടിച്ച് പരിക്കേല്‍പ്പിച്ച് വിവസ്ത്രനാക്കി ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട ബജ്‌റംഗദളിന്റെ കാട്ടുനീതിക്കെതിരെ ദക്ഷിണ കര്‍ണ്ണാടകയിലെ ഡി. വൈ. എഫ്. ഐ പ്രക്ഷോഭത്തിനിറങ്ങി.
മംഗളൂരുവിന്റെ മഹിതമായ സാംസ്‌കാരിക മതേതര പാരമ്പര്യത്തിനേല്‍ക്കുന്ന ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന സദാചാര പോലീസിനെതിരെ കക്ഷിരാഷ്ട്രീയം മറന്ന് ജനങ്ങള്‍ അണിനിരക്കണമെന്ന് ഡി. വൈ. എഫ്. ഐ ആഹ്വാനം ചെയ്തു. ബി. ജെ. പി സംസ്ഥാനം ഭരിക്കുമ്പോഴായിരുന്നു ബജ്‌റംഗദളും ശ്രീരാമസേനയും ആദ്യം നിയമം കയ്യിലെടുത്തത്. കോണ്‍ഗ്രസ് ഭരണത്തിലും ഇതിന് മാറ്റമുണ്ടാക്കാനായിട്ടില്ല. സ്ഥലത്തെ കോണ്‍ഗ്രസ് എം. എല്‍. എയും സംഭവത്തോട് പ്രതികരിച്ചിട്ടില്ല. ബജ്‌റംഗ്ദള്‍ നേതാവ് ശരണ്‍ പമ്പുവെല്ലാണ് നഗരത്തിലെ സൈ്വര്യജീവിതം തകര്‍ക്കുന്ന ഗുണ്ടകളുടെ നേതാവ്. അയാളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഡി. വൈ. എഫ്. ഐ ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് ഡി. വൈ. എഫ്. ഐ പ്രവര്‍ത്തകര്‍ ഇന്നലെ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. യുവാവിന്റെ തുണിയുരിഞ്ഞ് നഗ്നനാക്കിയ തൂണില് കെട്ടിയിട്ട പ്രദേശത്തിന് ചുറ്റും നിരവധി പോലീസ് സ്‌റ്റേഷനുകളുണ്ട്. പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് വെറും രണ്ടുകിലോമീറ്റര്‍ മാത്രമേ ഉള്ളൂ. പൈശാചികമായ സംഭവം അറിഞ്ഞിട്ടും ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്. അതുവരെ പോലീസ് ഉറക്കം നടിക്കുകയായിരുന്നു. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഡി. വൈ. എഫ്. ഐ സംസ്ഥാന പ്രസിഡന്റ് മുനീര്‍ കാട്ടിപ്പള്ള പറഞ്ഞു.
2009ല്‍ കുപ്രസിദ്ധമായ പബ്ബാക്രമണം നടന്നപ്പോള്‍ ഡി. വൈ. എഫ്. ഐയും മനുഷ്യവകാശ-വനിത സംഘടനകളും ഇതിനെതിരെ ശക്തിമായ നിലപാടെടുത്തിരുന്നു. ഇത് രാഷ്ട്രീയമായി മുതലെടുത്താണ് കോണ്‍ഗ്രസിലെ രാമനാഥറൈയും മുഹീയുദ്ദീന്‍ ഭാവയും എം. എല്‍. എമാരായത്. സദാചാര പോലീസിങ്ങിനെ തുടച്ചുനീക്കുമെന്ന് ആഹ്വാനം ചെയ്താണ് ഇരുവരും വോട്ടു പിടിച്ചത്. ആ വാഗ്ദാനം ലംഘിക്കുക്കപ്പെടുകയും ന്യൂനപക്ഷവിഭാഗങ്ങളിലെ യുവതി-യുവാക്കള്‍ നിരന്തരം സംഘപരിവാറുകാരുടെ ആക്രമണങ്ങള്‍ക്ക് ഇരയാവുകയാണെന്ന് മുനീര്‍ പറഞ്ഞു. 2008ല്‍ 65 സദാചാര പോലീസ് കേസാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2015ല്‍ അത് 150 ആയി വര്‍ദ്ധിച്ചതായും ഡി. വൈ. എഫ്. ഐ കണക്കുകള്‍ നിരത്തി പറഞ്ഞു.
ഇപ്പോള്‍ പീഡനത്തിനിരയായ യുവതിയുടെ ചുവടുമാറ്റം ബജ്‌റംഗ്ദള്‍ ഭീഷണിക്ക് വഴങ്ങിയാണ് നടന്നത്. യുവതിയെ ഭീഷണിപ്പെടുത്തിയാണ് അവര്‍ യുവാവിനെതിരെ പരാതി കൊടുപ്പിച്ചതും ഷാള്‍ കൊണ്ട് മുഖം കെട്ടി മറച്ച്
പത്രസമ്മേളനം നടത്തിച്ചതും. പത്രസമ്മേളനം നടന്നത് അക്രമണത്തിന് നേതൃത്വം നല്‍കിയ ശരണിന്റെ ഓഫിസിലാണ്. എന്നിട്ടും തങ്ങളല്ല യുവാവിനെയും യുവതിയെയും ആക്രമിച്ചതെന്ന അവകാശവാദങ്ങള്‍ വിശ്വസിക്കാന്‍ ജനങ്ങള്‍ വിഢ്ഢികളല്ലെന്നും മുനീര്‍ തുറന്നടിച്ചു.
ശരണിനെയും ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന പ്രതികളെയും അറസ്റ്റ് ചെയ്യാതെ സമരരംഗത്ത്‌നിന്ന് പിന്മാറുകയില്ലെന്ന് മുസ്ലിം യുവാവിന് നീതി കിട്ടുന്നത് വരെ സമരം തുടരുമെന്നും സദാചാര പോലീസിങ്ങിന്റെ വേരുകള്‍ പിഴുതെറിയുന്നത് വരെ സമര രംഗത്തുണ്ടാകുമെന്നും മുനീര്‍ പ്രഖ്യാപിച്ചു.
keywords: nude-fellow-attavur-manglore-sharan-bajrangdal


Post a Comment
0 Comments