അഡൂര്‍ (www.evisionnews.in): പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര ജീവനക്കാരന്‍ മരിച്ചു. അഡൂരിലെ കൃഷ്ണമാരാ (80)റാണ് മരിച്ചത്. ദീര്‍ഘകാലമായി അഡൂര്‍ ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു.
13ന് രാവിലെ അമ്പലത്തില്‍ നിന്ന് മടങ്ങുമ്പോഴാണ് വീട്ടിനടുത്ത് വെച്ച് പാമ്പ് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ കൃഷ്ണമാരാറെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഭാര്യ: സീതമ്മ. മക്കള്‍: ശ്രീജ, മഹാലക്ഷ്മി, ഹരീഷ്.
Keywords: Kasaragod-adoor-news-snake-temple-heart-attack

Post a Comment
0 Comments