Type Here to Get Search Results !

Bottom Ad

ഇന്ധന വില ഇനിയും കുറഞ്ഞേക്കും


ന്യൂഡല്‍ഹി (www.evisionnews.in): ക്രൂഡ് ഓയിലിന് വില ഇടിഞ്ഞതോടെ പെട്രോളിനും ഡീസലിനും ഇനിയും വില കുറയാന്‍ സാധ്യത. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ ബാരലിന് 40 ഡോളറായാണ് കുറഞ്ഞത്. തുടര്‍ച്ചയായ എട്ടാമത്തെ ആഴ്ച്ചയാണ് ക്രൂഡ് വിലയിടിവ് നേരിടുന്നത്. ആറര വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ ക്രൂഡിന്റെ വില. 

അതേസമയം, ഡോളറിനെതിരെയുള്ള വിപണന മൂല്യ അടിസ്ഥാനപ്പെടുത്തിയുള്ള രൂപയുടെ വില നിലവാരം കുറയുന്നതിനാല്‍ ഇന്ധന വിലയിടിവിന്റെ നേട്ടം പൂര്‍ണമായി ലഭിക്കില്ലെന്നും അനുമാനിക്കപ്പെടുന്നുണ്ട്. രൂപയുടെ മൂല്യം കുറയുമ്പോള്‍ ഇറക്കുമതി ചെലവ് ഉയരുമെന്നതിനാലാണിത്.


Keywords; Newdelhi-news-petrol-diesel-dollar-rate-may-be-decrease
Tags

Post a Comment

0 Comments

Top Post Ad

Below Post Ad