Type Here to Get Search Results !

Bottom Ad

രാജ്യത്തെ ഏറ്റവും വലിയ കെട്ടിടം ഇനി മുംബൈയില്‍

evisionnews

ന്യൂഡല്‍ഹി (www.evisionnews.in): രാജ്യത്തെ ഏറ്റവും വലിയ കെട്ടിടം ഇനി വാണിജ്യ തലസ്ഥാനമായ മുംബൈയില്‍. നരിമാന്‍ പോയന്റിനും ദക്ഷിണ മുംബൈയ്ക്കും സമീപത്തുള്ള പോര്‍ട്ട് ട്രസ്റ്റിന്റെ സ്ഥലത്താകും നിര്‍മാണം നടക്കുക. 10,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

കെട്ടിടത്തിന് 130 നിലകളുണ്ടാകുമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി സൂചിപ്പിച്ചു. ഷിപ്പിങ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലാകും നിര്‍മാണമെങ്കിലും സര്‍ക്കാരില്‍നിന്ന് പണമൊന്നും പദ്ധതിക്കുവേണ്ടി ചെലവാക്കില്ല. പ്രീ ബുക്കിങ് മാതൃകയില്‍ ഓഫീസ് സ്‌പേസ് വില്‍പന നടത്തി പണം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

ബാന്ദ്ര കുര്‍ള കോംപ്ലക്‌സ് ഉള്‍പ്പടെയുള്ള പ്രമുഖ വാണിജ്യ കേന്ദ്രങ്ങളുടെ സമീപത്താകും കെട്ടിടത്തിന് സ്ഥലംകണ്ടെത്തുക. പദ്ധതിയുടെ രൂപരേഖ തയാറാക്കാന്‍ വിദേശ കണ്‍സള്‍ട്ടന്റിനെ ഉടനെ ചുമതലപ്പെടുത്തും. മന്ത്രി അറിയിച്ചു.


Keywords: National-news-mumbai-huge-building-office-space

Tags

Post a Comment

0 Comments

Top Post Ad

Below Post Ad