കാഞ്ഞങ്ങാട്: (www.evisionnews.in) ജില്ലയിലെ വിവിധ പരിപാടികളില്‍ സംബന്ധിക്കാന്‍ കാഞ്ഞങ്ങാട്ടെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ടോട്ടല്‍ മൂഡ് ഓഫിലായത് മാധ്യമ പ്രവര്‍ത്തകരില്‍ നിരാശ പരത്തി. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രണ്ടു വരിയെങ്കിലും മുഖ്യമന്ത്രിയില്‍ നിന്നും പുറത്തെടുക്കാനുള്ള തയാറെടുപ്പില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരോട് ഒരു വാക്കെങ്കിലും പറയാതെ നടന്നകലുകയായിരുന്നു അദ്ദേഹം.
പരപ്പയില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസുദ്ഘാടനത്തില്‍ അധ്യക്ഷ പ്രസംഗത്തിന് കാത്തു നില്‍ക്കാനില്ലാതെ മുഖ്യമന്ത്രി സ്ഥലം വിടുകയായിരുന്നു. ഹൈക്കോടതി വിധിയും തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള കൊമ്പുകോര്‍ക്കലുകളും സര്‍ക്കാറിന്റെ തിരിച്ചടിയായി മാധ്യമങ്ങള്‍ ചിത്രീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ മൂഡ് ഓഫിന് പിന്നിലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Keywords: umman-chandi-mood-off

Post a Comment
0 Comments