കാസര്‍കോട്: (www.evisionnews.in)2.19 കോടി രൂപ ചിലവിട്ട് നവീകരിച്ച കാസര്‍കോട് ടൗണ്‍-നെല്ലിക്കുന്ന് ബീച്ച് റോഡ് തകര്‍ന്നു. കാസര്‍കോട് എം. എല്‍. എ എന്‍. എ നെല്ലിക്കുന്നിന്റെ വീട് ഉള്‍കൊള്ളുന്ന നെല്ലിക്കുന്നിലേക്കുള്ള റോഡാണിത്.
വര്‍ഷങ്ങളായി യാത്ര ദുസ്സഹമായിരുന്ന ഈ റോഡ് നീണ്ട ആവശ്യങ്ങള്‍ക്കും നിവേദനങ്ങള്‍ക്കുമൊടുവിലാണ് പുനര്‍നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡിന്റെ പ്രവൃത്തി ഏറ്റെടുത്തത് മഞ്ചേശ്വരം എം. എല്‍. എ പി. ബി. അബ്ദുല്‍ റസ്സാഖിന്റെ മകനായ ശഫീഖാണ്. എന്നാല്‍ റോഡ് പണി പൂര്‍ത്തിയായി ഒരു മാസം കഴിയുമ്പോള്‍ ഒന്നര കിലോമീറ്ററുള്ള റോഡിന്റെ ഭൂരിഭാഗവും തകര്‍ന്നിരിക്കുകയാണ്. ഇത് മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രമായ നെല്ലിക്കുന്നില്‍ കടുത്ത അമര്‍ശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
റോഡ് അനുവദിച്ച എം. എല്‍. എക്കും ലീഗുകാരനായ കരാറുകാരനും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ് ഉയര്‍ത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകരും ഇതോടെ വെട്ടിലായിരിക്കുകയാണ്.
റോഡ് തകര്‍ച്ചയ്‌ക്കെതിരെ ഓട്ടോ റിക്ഷാ തൊഴിലാളികള്‍ സമരത്തിനിറങ്ങാന്‍ ആലോചിക്കുന്നുണ്ട്.
കാസര്‍കോട് നഗരത്തില്‍ ബാങ്ക് റോഡില്‍ നിന്ന് ആരംഭിച്ച് കസബാ കടപ്പുറം ജംഗ്ക്ഷന്‍ വരെ നീളുന്നതാണ് ഈ റോഡ്. നവീകരണം നടന്ന ശേഷം റോഡില്‍ ട്രാഫിക് മാര്‍ക്കിടാന്‍ ഉദ്യോഗസ്ഥരും കരാറുകാരും എത്തിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞു. റോഡ് പുനര്‍നിര്‍മ്മിച്ചിട്ട് മതി മാര്‍ക്കിടല്‍ എന്ന് പറഞ്ഞായിരുന്നു ജനങ്ങളുടെ പ്രതിഷേധം. മഞ്ചേശ്വരം എം. എല്‍. എ മുസ്ലിം ലീഗിലെതന്നെ പി. ബി. അബ്ദുല്‍ റസാഖിന്റെ മകനായ ശഫീഖിന് കരാര്‍ നല്‍കിയതിന് പിന്നില്‍ ഒത്തുകളിയുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇയാളുടെ ആദ്യത്തെ പൊതുമരാമത്ത് പ്രവൃത്തിയാണേ്രത ഇത്. യാതൊരു മുന്‍ പരിചയവുമില്ലാത്ത ഇയാളെ പ്രവൃത്തി ഏല്‍പ്പിച്ചതില്‍ ആദ്യം തൊട്ടേ ലീഗില്‍ എതിര്‍പ്പുണ്ടായിരുന്നു. കോടികളുടെ റോഡ് ഒരു മാസം കൊണ്ട് തകര്‍ന്നതോടെ കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിരിക്കുകയാണ്.
ഉല്‍ഘാടനത്തിന് മുമ്പ് തന്നെ ആസ്ട്രല്‍ വാച്ചിന് സമീപത്ത് ഈ റോഡ് ഗതാഗതയോഗ്യമല്ലാത്ത വിധം തകര്‍ന്നത് ഇവിഷന്‍ റിപ്പോര്‍ട്ട് തുടര്‍ന്ന് അറ്റകുറ്റപണി നടത്തി നന്നാക്കുകയുമായിരുന്നു.ഇപ്പോള്‍ ഈ ഭാഗത്തടക്കം 20ഓളം സ്ഥലങ്ങളില്‍ റോഡില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.
keywords: mla-pwd-nellikkunn-road-crash-mangeshwaram-nellikkunn

Post a Comment
0 Comments