കാസർകോട് :(www.evisionnews.in) പയറ്റിതെളിഞ്ഞ രാഷ്ട്രീയക്കാരനെപ്പോലെയാണ് കാസർകോട് എം.എൽ.എ എൻ.എ.നെല്ലിക്കുന്നിന്റെ പെരുമാറ്റമെന്നും, സൗമ്യതയോടെ കാര്യങ്ങളെ സമീപിക്കുന്ന ഇദ്ദേഹം ജനങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ അതിസമർത്ഥനാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി കെ.ബാബു.കാസർകോട് ആധുനിക മത്സ്യ മാർക്കറ്റിന്റെ ഉദ്ഘാടന വേളയിലാണ് മന്ത്രിയുടെ ഈ കമന്റ്.ഫയലുമായി തന്റെ ഓഫീസിലേക്ക് എത്ര തവണ വരാനും നെല്ലിക്കുന്ന് മടി കാണിക്കാറില്ലെന്ന് മന്ത്രി സാക്ഷ്യപ്പെടുത്തി.പുഞ്ചിരിയോടെ കാര്യങ്ങളെ സമീപിക്കുന്ന ഈ പ്രകൃതം കാരണം ഇദ്ദേഹം ഉന്നയിക്കുന്ന ആവശ്യങ്ങൾ നിരസിക്കാൻ താനടക്കമുള്ള മന്ത്രിമാർക്ക് കഴിയാറില്ല.
രണ്ടര കോടി രൂപയുടെ മത്സ്യ മാർക്കറ്റ്, റോഡുകൾ, ലൈബ്രറി, വല നിർമ്മാണ യൂണിറ്റ് ഉൾപ്പടെ എട്ട് കോടിയോളം രൂപയുടെ വികസന പ്രവർത്തികളാണ് തിരദേശ വികസന കോർപ്പറേഷൻ കീഴിൽ കാസർകോട് മണ്ഡലത്തിൽ നടപ്പിലാക്കിയത്.കെ.ബാബുവിന്റെ തന്നെ കീഴിലുള്ള ഹാർബർ വകുപ്പിന് കീഴിൽ വേറെയും പത്ത് കോടി രൂപയുടെ വികസനം കാസർകോട് മണ്ഡലത്തിൽ പുരോഗമിച്ചിരിക്കുകയാണ്.
keywords : na-nellikkunnu-mla-minister-k-babu
Post a Comment
0 Comments