Type Here to Get Search Results !

Bottom Ad

മൊഗ്രാൽ പുത്തൂരിന്റെ ഭരണം പിടിച്ചടക്കുമെന്ന് ബി.ജെ.പി നേട്ടങ്ങളുടെ പട്ടികയുമായി ലീഗ്


മൊഗ്രാൽ പുത്തൂർ :(www.evisionnews.in) മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഈ വരുന്ന തെരെഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരം നേട്ടമെന്നും ഗ്രാമ പഞ്ചായത്ത് അംഗവും ബി.ജെ.പി നേതാവുമായ ഉമേശ് കടപ്പുറം പറഞ്ഞു.

നിലവിലുള്ള ഭരണത്തിൽ അതൃപ്തരായ ഒരു വിഭാഗം പഞ്ചായത്തിലുണ്ട്.നിലവിൽ 15ൽ 4 വാർഡുകൾ ബി.ജെ.പിക്കാണ്.കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ നേരിയ വോട്ടുകൾക്കാണ് 3 വാർഡുകൾ ബി.ജെ.പിക്ക് നഷ്ടമായതെന്ന് ഉമേഷ് പറഞ്ഞു.

നിലവിൽ പെർണടുക്ക,കാവുഗോളികടപ്പുറം,കേളുഗുഡ്ഡെ, ശാസ്താനഗർ, വാർഡുകളാണ് ബി.ജെ.പിക്കൊപ്പമുള്ളത്.

കോട്ടക്കുന്ന്, കല്ലങ്കൈ, മൊഗർ, പെരിയടുക്കം വാർഡുകളിൽ ബി.ജെ.പി വിജയിക്കുമെന്നും മൊത്തം 8 സീറ്റുകൾ നേടുമെന്നും ഉമേശൻ പറഞ്ഞു.

വീട് നിർമ്മാണ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാൻ നിലവിലുള്ള ഭരണ സമിതിക്ക് സാധിച്ചിട്ടില്ല.തെരുവ് വിളക്ക് നന്നാക്കി വെളിച്ചം ലഭ്യമാക്കുന്ന കാര്യത്തിലും പരാജയമാണ്.ശാസ്ത്രീയമായി മാലിന്യം സംസ്ക്കരിക്കാനുള്ള കേന്ദ്രം പഞ്ചായത്തിലില്ല.അറവ് ശാലകൾ വൻ മാലിന്യ പ്രശ്നമാണ് പഞ്ചായത്തിൽ ഉണ്ടാക്കുന്നത്.അറവ് ശാലകളെ നിയന്ത്രിച്ച് ലീഗിന്റെ ഭരണ സമിതി മുന്നോട്ട് വരുന്നില്ല.മൊഗ്രാൽ പുത്തൂരിലെ ദേശീയ പാതയോരത്താണ് അറവ് ശാലകൾ നടത്തി വരുന്നത്.ബി.ജെ.പിക്ക് അധികാരം ലഭിച്ചാൽ അറവ് ശാലകൾ നിയന്ത്രിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എസ്.ഡി.പി.ഐ,ഐ.എൻ.എൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് ബി.ജെ.പിക്ക് ഗുണം ചെയ്യും.ലീഗിന്റെ വോട്ടുകൾ ഭിന്നിച്ചാൽ 4 ലീഗിന്റെ വാർഡുകൾ ബി.ജെ.പിക്കൊപ്പം നിർത്താൻ സാധിക്കുമെന്നും ഇതോടെ കാലങ്ങളായി തുടരുന്ന ലീഗിന്റെ ഭരണ തുടർച്ച അവസാനിക്കുമെന്ന് ഉമേശ് പ്രതികരിച്ചു.

പഞ്ചായത്ത് ഭരണം നേടുമെന്നത് ബി.ജെ.പിയുടെ ദിവാ സ്വപ്നം മാത്രമെന്ന് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.എം.മുനീർ ഹാജി പ്രതികരിച്ചു.

കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ലീഗിനെതിരെ വിവിധ ലീഗ് വിരുദ്ധ കക്ഷികൾ ഒരു കുടക്കീഴിൽ അണിനിരന്ന് സാമ്പാർ മുന്നണിയാണ് ഉണ്ടായതെന്നും ആ സാഹചര്യത്തിൽ ലീഗിന് ഒറ്റക്ക് 15 വാർഡിൽ 11 സീറ്റും നേടാൻ സാധിച്ചു വെന്ന് അദ്ദേഹം പറഞ്ഞു.നിലവിൽ ബി.ജെ.പിയുടെ കൈവശമുള്ള ശാസ്താനഗർ വാർഡ് ഉൾപ്പെടെ 12 സീറ്റ് ലീഗിന് ഒറ്റക്ക് നേടാൻ സാധിക്കും.കഴിഞ്ഞ തെരെഞ്ഞെടുപ്പ് യുവ പ്രതിനിധ്യമാണ് പാർട്ടി നൽകിയത്. ശക്തരായ യുവാക്കളുടെ ടീം ഭരണ സമിതി പ്രവർത്തനങ്ങൾ മുഴൂവൻ സമയവും സജീവമാക്കാൻ സാധിച്ചു.

പഞ്ചായത്ത് ഭരണം 5 വർഷം പൂർത്തിയാക്കുമ്പോൾ മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്.നിരവധി അംഗീകാരങ്ങൾ പഞ്ചായത്തിനെ തേടിയെത്തിയിട്ടുണ്ട്.ഐ.എസ്.ഒ അംഗീകാരം നേടാൻ സാധിച്ചതും സമ്പൂർണ്ണ ശുചിത്വ ഗ്രാമത്തിന്റെ പേരിൽ ഇന്ത്യ ഗവണ്മെന്റ് നിർമ്മൽ പുരസ്ക്കാരം പഞ്ചായത്തിന് ലഭിച്ചു.ക്ഷയ രോഗികൾക്ക് സമ്പൂർണ്ണ പെൻഷൻ അർഹരായ മുഴൂവൻ പേർക്കും ക്ഷേമ പെൻഷൻ എത്തിച്ചു.പഞ്ചായത്തിൽ 23 അംങ്കണവാടികൾ സ്വന്തം കെട്ടിടം ഉണ്ട്. ആയുർവേദ, ഹോമിയോ അലോപതി ആശുപത്രികൾ പഞ്ചായത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ച് വരുന്നതായും മുനീർ ഹാജി പ്രതികരിച്ചു. സോളാർ വൽക്കരിച്ച പ്രധാന കവലകളിൽ തെരുവ് വിളക്ക് സ്ഥാപിച്ചതും നേട്ടം തന്നെയാണെന്നും ഭരണ തുടർച്ച ഉണ്ടാകുമെന്നും മുനീർ ഹാജി പ്രതികരിച്ചു.ഇരുവരും ഇവിഷന്റെ ഇലക്ഷൻ ചാറ്റായ വോട്ട്സ് അപ്പിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

keywords :mogral-puthur-panchayath-bjp-muslim-league-votes-up


Post a Comment

0 Comments

Top Post Ad

Below Post Ad