Type Here to Get Search Results !

Bottom Ad

മാവുങ്കാൽ വാഹനാപകടം : പരിക്കേറ്റ് വിമുക്ത ഭടൻ മരണപ്പെട്ടു


കാഞ്ഞങ്ങാട്:(www.evisionnews.in) മാവുങ്കാൽ മിൽമ ബൂത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വിമുക്ത ഭടൻ മരണപ്പെട്ടു.കാർ യാത്രക്കാരനും വെള്ളരിക്കുണ്ടിലെ പുഴക്കര കുഞ്ഞിക്കണ്ണന്‍ നായരുടെ മകനുമായ സുരേഷ് ബാബു(48) ആണ് മരണപ്പെട്ടത്. ഭാര്യ സുധ (36) സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു.ഗുരുതരമായി പരിക്കേറ്റ മകന്‍ ഗോപീകൃഷ്ണ(12)നെ മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു .പാണത്തൂരില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന സ്വകാര്യ  ബസും  ആള്‍ട്ടോ കാറും തമ്മിലാണ് കുട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തിൽ ബസും കാറും റോഡില്‍ നിന്നും കുഴിയിലേക്ക് മറിയുകയായിരുന്നു.ബസിലുണ്ടായിരുന്ന 15 ഓളം യാത്രക്കാർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

keywords :mavunkal-accident

Post a Comment

0 Comments

Top Post Ad

Below Post Ad