Type Here to Get Search Results !

Bottom Ad

ഡോ. കാല്‍ബുര്‍ഗിയുടെ കൊലയേറ്റെടുത്ത ബജ്‌റംഗദള്‍ നേതാവ് അറസ്റ്റില്‍

evisionnews

മംഗളൂരു: (www.evisionnews.in) ഗാര്‍വാഡില്‍ പുരോഗമന സാഹിത്യകാരനും ഹംപി സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലറുമായ എം. എം കാല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ബജ്‌റംഗ്ദള്‍ നേതാവിനെ ബണ്ട്വാള്‍ പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ബജ്‌റംഗ്ദളിന്റെ ദക്ഷിണ കര്‍ണ്ണാടക കമ്മിറ്റിയുടെ കോ. കണ്‍വീനര്‍ ഭുവിത് ഷട്ടിയെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെയാണ് കാല്‍ബുര്‍ഗിയെ സ്വന്തം വീട്ടില്‍ അജ്ഞാതര്‍ വെടിവെച്ചുകൊലപ്പെടുത്തിയത്. 

കൊലനടന്ന് രണ്ടുമണിക്കൂറിനുള്ളില്‍ ഭുവിത് തന്റെ ടിറ്റ്വറിലൂടെ കുറിച്ചത് തങ്ങളെ എതിര്‍ക്കുന്നവരെ പട്ടിയെപോലെ കൊന്ന്തള്ളുമെന്നായിരുന്നു. ജ്ഞാനപീഠജേതാവ് അനന്തമൂര്‍ത്തിയുടെയും ഇപ്പോള്‍ കാല്‍ബുര്‍ഗിയുടെയും കഥ കഴിഞ്ഞിരിക്കുകയാണ്. ഇനി അടുത്തയാള്‍ പ്രൊ. കെ. എസ് ഭഗവാനാണ്. 

ബജ്‌റംഗ്ദള്‍ നേതാവിന്റെ ഈ വിവാദ ട്വിറ്റര്‍ കുറിപ്പ് നവമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായതേടെ കുറിപ്പ് ട്വിറ്ററില്‍നിന്ന് മായുകയായിരുന്നു. ട്വിറ്ററിനെതിരെ സൈബര്‍ നിയമപ്രകാരം പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടരുന്നതിനിടയിലാണ് ബണ്ട്വാള്‍ പോലീസ് ഭുവിത് ഷട്ടിയെ അറസ്റ്റ് ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്തതായി എ. എസ്. പി രാഹുല്‍ കുമാര്‍ അറിയിച്ചു. 

keywords: manglore-kalburgi-bajrangdal-arrest
Tags

Post a Comment

0 Comments

Top Post Ad

Below Post Ad