കാഞ്ഞങ്ങാട് (www.evisionnews.in): മണല്‍ കടത്ത് സംഘത്തിന്റെ ലോറി കയറിയിറങ്ങി തൊഴിലാളി ദാരുണമായി മരിച്ചു. പടന്നക്കാട്ടെ രാജന്റെ മകന്‍ മണിയന്‍ (20) യാണ് മരിച്ചത്. നീലേശ്വരം സിയാറത്തിങ്കരയില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
പറമ്പില്‍ കൂട്ടിയിട്ട മണല്‍ ലോറിയില്‍ കയറ്റിയ ശേഷം മണിയന്‍ പറമ്പില്‍ കിടന്നതായിരുന്നു. രണ്ടാമത്തെ ട്രിപ്പിനായി ലോറി വരുമ്പോഴേക്കും മണി ഉറങ്ങിപ്പോയിരുന്നു. വേഗത്തില്‍ കുതിച്ചെത്തിയ ലോറി തിരിച്ച് പിന്നോട്ടെടുക്കുന്നതിനിടയില്‍ ലോറിയുടെ ചക്രം മണിയുടെ വയറിലൂടെ കയറിയിറങ്ങുകയായിരുന്നു. നിലവിളി കേട്ട ഡ്രൈവര്‍ ലോറിയില്‍ നിന്നും ഇറങ്ങി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ മണിയനെ കണ്ടത്. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. മാതാവ് ; പ്രസന്ന. സഹോദരങ്ങള്‍: അഖില്‍, നിധിന്‍.
Keywords: Kasaragod-lorry-accident-driver-hospital-

Post a Comment
0 Comments