Type Here to Get Search Results !

Bottom Ad

ഡോക്യുമെന്റേഷന്‍ ശില്‍പശാല നടത്തി

evisionnews

കാസർകോട്:(www.evisionnews.in)ജില്ലാ പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ വിലയിരുത്തുന്നതിന് അധികാര വികേന്ദ്രീകരണത്തിന്റെ പിന്നിട്ട 20 വര്‍ഷങ്ങളുടെ ഡോക്യുമെന്റേഷന്‍ ശില്‍പശാല നടത്തി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ശില്‍പശാല എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. അഡ്വ.പിപി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. കില ഫാക്കല്‍റ്റി പപ്പന്‍ കുട്ടമത്ത് വിഷയാവതരണം നടത്തി. പട്ടികജാതി -പട്ടികവര്‍ഗ്ഗം, ആരോഗ്യം, വിദ്യഭ്യാസം, മൃഗസംരക്ഷണം, ക്ഷീരവികസനം , മത്സ്യബന്ധം, കൃഷി, വ്യവസായം, പാര്‍പ്പിടം, കുടിവെളളം, ഗതാഗതം തുടങ്ങിയ മേഖലകളിലെ നേട്ടങ്ങളും കോട്ടങ്ങളും ഗ്രൂപ്പടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്തു , ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നേട്ടങ്ങളുടെ ക്രോഡീകരണം നടത്തി. 1997-98 മുതല്‍ 2014-15 വരെയുളള കാലഘട്ടമാണ് ചര്‍ച്ചയ്ക്ക് വിധേയമാക്കിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. എസ് കുര്യാക്കോസ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ജനാര്‍ദ്ദനന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പാദൂര്‍ കുഞ്ഞാമു, പ്രമീള സി നായിക്, എ.ജാസ്മിന്‍, എം തിമ്മയ്യ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഓമനാ രാമചന്ദ്രന്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി രാജ്‌മോഹന്‍ നന്ദിയും പറഞ്ഞു.

Keywords :kasaragod-shilpashala-na-nellikkunnu-mla

Post a Comment

0 Comments

Top Post Ad

Below Post Ad