വിദ്യാനഗർ:(www.evisionnews.in) രാജ്യപുരോഗതിക്കായി യുവാക്കളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച മുന്‍രാഷ്ട്രപതി ഡോ എ.പി.ജെ അബ്ദുള്‍ കലാമിന്റെ ചിത്രം ഇനി ജില്ലാ കളക്ടറുടെ ചേമ്പറിന് കൂടുതല്‍ പ്രൗഡിയേകും. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് എതിര്‍വശത്തെ ഡ്രീം സോണ്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റീവ് സ്റ്റഡീസിലെ കലാവിദ്യാര്‍ത്ഥികള്‍ വരച്ച ഡോ കലാമിന്റെ പെന്‍സില്‍ ഡ്രോയിങ്ങ് പോര്‍ട്രയിറ്റ് ജില്ലാ കളക്ടര്‍ പിഎസ് മുഹമ്മദ് സഗീറിന് സമ്മാനിച്ചു. കലാധ്യാപകനായ ശ്യാം ലാലിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളായ സി.എച്ച് നിസാമുദ്ദീന്‍, അബ്ദുള്‍ കലാം ആസാദ്, , ജവാദ്, ആഷിഖ്, യാക്കൂബ്, അന്‍ഷാദ്, സി. നവാസ്, റംസീന, ദിവ്യ, സജ്‌ന, ജിഷ്ണ, ഷംന , മുബീറ എന്നിവരാണ് ചിത്രം വരച്ചത്. സെന്റര്‍ മാനേജര്‍ എ.കെ ജിഷ്ണു, ബിസിനസ്സ് മാനേജര്‍ ടി.എം റഷീദ് എന്നിവരുടെ നേതൃത്വത്തില്‍ ചേമ്പറിലെത്തിയ വിദ്യാര്‍ത്ഥികള്‍ ചിത്രം ജില്ലാ കളക്ടര്‍ക്ക് സമ്മാനിച്ചു.
keywords :collectrate-dream-zone-collector-prize-apj-abdul-kalam

Post a Comment
0 Comments