Type Here to Get Search Results !

Bottom Ad

കാന്തപുരത്തിന് വേണ്ടി ഇടതും വലതും പിടിവലി തുടങ്ങി; വി. എസിന് വേണ്ടേവേണ്ട

കെ. എസ്. ഗോപാലകൃഷ്ണന്‍

കോഴിക്കോട്‌ :(www.evisionnews.in) സുന്നികളിലെ പ്രബലവിഭാഗമായ കാന്തപുരം മുസ്ലിയാര്‍ നയിക്കുന്ന സുന്നീ ഗ്രൂപ്പിന്റെ പിന്തുണ ഉറപ്പാക്കാന്‍ വേണ്ടി എല്‍. ഡി. എഫും യു. ഡി. എഫും മിനക്കിട്ടുപണി തുടങ്ങി. അതേസമയം കാന്തപുരത്തെ കൂട്ടിയാല്‍ അബ്ദുല്‍ നാസര്‍ മദനിയെ കൂട്ടിയ ഗതിയായിരിക്കും പാര്‍ട്ടിക്ക് അഭിമുഖീകരിക്കേണ്ടി വരിക എന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ സി. പി. എം കേന്ദ്ര കമ്മിറ്റിക്ക് മുന്നറിയിപ്പ് കത്ത് നല്‍കി. 

കാന്തപുരം വിഭാഗത്തിന്റെ വോട്ടിനോട് അയിത്തമില്ലെന്ന് മുസ്ലിം ലീഗിന് അറിയാമെങ്കിലും ഇ. കെ. വിഭാഗം സുന്നികളെ ഭയന്ന് ലീഗ് നേതൃത്വം കാന്തപുരത്തെ പ്രീണിപ്പിക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ്. ഇ. കെ. വിഭാഗം സുന്നികളോട് യു. ഡി. എഫ് സര്‍ക്കാര്‍ അമിത പ്രീണനം കാട്ടുന്നതില്‍ പ്രതിഷേധിച്ചാണ് കാന്തപുരം വിഭാഗം ഇടതിനോട് ചങ്ങാത്തം കൂടാന്‍ നീക്കങ്ങള്‍ തുടങ്ങിയത്. ഇതിനുള്ള പ്രാരംഭചര്‍ച്ചകളും സി. പി. എം നടത്തിക്കഴിഞ്ഞു. 

എം. എല്‍. എമാരായ കെ. ടി. ജലീലിനെയും പി. ടി. എ റഹീമിനേയും മര്‍ക്കസിലേക്കയച്ചാണ് ആദ്യചര്‍ച്ച നടത്തിയത്. ഇതിന്റെ തുടര്‍നടപടിയായി ഇന്നോ നാളേയോ പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കാന്തപുരം മുസ്ലിയാരെ കാണാനിരിക്കെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വെള്ളിയാഴ്ച രാത്രി മര്‍ക്കസിലേക്കെത്തിയത്. അടച്ചിട്ട മുറിയിലെ ചര്‍ച്ചകളുടെ വിവരം ഇനിയും പുറത്ത് വന്നിട്ടില്ല. കാന്തപുരത്തിലൂടെ ഏണി കയറി വീണ്ടും സംസ്ഥാന ഭരണത്തില്‍ തുടര്‍ന്ന് പുതിയൊരു ചരിത്രം സൃഷ്ടിക്കാനുള്ള ഉദ്ദേശവുമായാണ് മുഖ്യമന്ത്രി കാന്തപുരത്തെ കണ്ടതിന്റെ ഉദ്ദേശമെന്നും ഉറപ്പാണ്‌ഓണത്തിന് ശേഷം പിണറായിയും കോടിയേരിയും കാന്തപുരത്തെ കാണാന്‍ മര്‍ക്കസിലെത്തുന്നുണ്ട്. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാന്തപുരം യു. ഡി. എഫിനെ പിന്തുണച്ചതിന്റെ തിരിച്ചടി നേരിട്ടത് എല്‍. ഡി. എഫ് ആണ്.. ബി. ജെ. പി. യും എസ്. എന്‍ ഡി. പിയും സൃഷ്ടിക്കുന്ന തലവേദന അതിജീവിക്കാന്‍ എല്‍. ഡി. എഫിന് കാന്തപുരത്തിന്റെ പിന്തുണ കൂടിയേ തീരു. 

സി. പി. ഐ സംസ്ഥാന സെക്രട്ടറി കാനന്‍ രാജേന്ദ്രന്റെ വിവാദ പ്രസ്താവനയും ന്യൂനപക്ഷങ്ങളില്‍ ആശങ്കകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇത് മറികടക്കാനും കാന്തപുരത്തിന്റെ സഹായം ലഭിക്കാതെ വയ്യെന്ന നിലപാടാണ് സി. പി. എം സംസ്ഥാന നേതൃത്വത്തിന്. ഇക്കാര്യത്തില്‍ വി. എസിന്റെ ഉടക്കിടല്‍ വലിയ പ്രശ്‌നമായെന്നും സംസ്ഥാന നേതൃത്വം കാണുന്നില്ല. സി. പി. എം കേന്ദ്രനേതൃത്വത്തിലും വി. എസിനിപ്പോള്‍ വലിയ പിടിയൊന്നുമില്ല. സി. പി. എമ്മിനെ എതിര്‍ക്കാന്‍ വി. എസ് സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ മാത്രമായാണ് ഇതിനെയും സംസ്ഥാന നേതൃത്വം നോക്കിക്കാണുന്നത്.

keywords: kandapuram-ap-musliyar-sunni-link-with-ldf-ummman-chandi-visit

Post a Comment

0 Comments

Top Post Ad

Below Post Ad