കണ്ണൂര്‍ :(www.evisionnews.in) ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. അഴീക്കല്‍ ലൈറ്റ് ഹൗസിനു സമീപം കൊയിലേരിയന്‍ സൗമ്യ (21) യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. കുത്തേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് ചീമേനി സ്വദേശി രതീഷിനെ (28) വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്തു.
മൂന്ന് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്. കോണ്‍ക്രീറ്റ് പണിക്കാരനാണ് രതീഷ്. സൗമ്യയുടെ ആദ്യ പ്രസവം കഴിഞ്ഞിട്ട് 28 ദിവസമേ ആയുള്ളൂ. അഴീക്കലിലെ സ്വന്തം വീട്ടില്‍ നിന്നും ഭര്‍ത്താവിന്റെ ചീമേനിയിലെ വീട്ടിലേക്ക് ഞായറാഴ്ചയാണ് പോയത്. പ്രസവം ശസ്ത്രക്രിയയിലൂടെ ആയതിനാല്‍ വിശ്രമമെടുക്കാതെ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയതിനെ കുറിച്ച് ഭര്‍ത്താവിന്റെ വീട്ടുകാര്‍ സൗമ്യയെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ മനം നൊന്ത് തിങ്കളാഴ്ച ആരോടും പറയാതെ സ്വന്തം വീട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തിയ ഭര്‍ത്താവുമായുള്ള വാക്ക് തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
സീതയുടെയും പരേതനായ അരിങ്ങളയന്‍ രാഘവന്റെയും മകളാണ്. സഹോദരങ്ങള്‍: പ്രസന്ന, വസുമതി.

keywords:husband-stabbed-wife-dead-kannur-azikode-saumiya

Post a Comment
0 Comments