Type Here to Get Search Results !

Bottom Ad

സ്വവര്‍ഗ്ഗ പീഡനത്തെ എതിര്‍ത്ത ഒമ്പതുകാരനെ കൊന്ന് ചതുപ്പില്‍ താഴ്ത്തി


തിരുവനന്തപുരം:(www.evisionnews.in) സ്വവര്‍ഗ്ഗ പീഡനത്തെ എതിര്‍ത്ത ഒമ്പത് വയസ്സുകാരനായ വിദ്യാര്‍ത്ഥിയെ ചതുപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. 17 വയസ്സുള്ള യുവാവിനെ ഇതുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടി. 

വിഴിഞ്ഞം സ്വദേശി ജോണിയുടേയും ഷീജാകുമാരിയുടേയും മകന്‍ ജിത്തു ആണ് കൊല്ലപ്പെട്ടത്. സ്വവര്‍ഗ്ഗ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചപ്പോള്‍ ജിത്തു എതിര്‍ത്തതിനെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് നല്‍കുന്ന സൂചന. കോട്ടുകാല്‍ സ്‌കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്നു ജിത്തു. ജിത്തുവിനെ തലയ്ക്ക് കുപ്പികൊണ്ട് അടിയ്ക്കുകയായിരുന്നു. ചവിട്ടി വീഴ്ത്തുകയും ചെയ്തു. പിന്നീട് മരണം ഉറപ്പാക്കിയതിന് ശേഷം ചതുപ്പിലെ വെള്ളക്കെട്ടില്‍ ചവിട്ടിത്താഴ്ത്തി. 

മീന്‍ പിടിയ്ക്കാന്‍ പോകാമെന്ന് പറഞ്ഞായിരുന്നു യുവാവ് ജിത്തുവിനെ കൂടെ കൂട്ടിയത്. സ്‌കൂളില്‍ വച്ചുണ്ടായ പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ചിലര്‍ പറയുന്നു. കൊലയ്ക്ക് ശേഷം മൃതദേഹം ചതുപ്പില്‍ ഒളിപ്പിയ്ക്കാന്‍ യുവാവിനെ മറ്റൊരാള്‍ സഹായിച്ചതായും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. 

keywords: homosexuality-nine-age-boy-murder-trivantrum




Post a Comment

0 Comments

Top Post Ad

Below Post Ad