ബേഡകം: (www.evisionnews.in)മുന്നാട് പീപ്പിള്‍സ് കോളേജില്‍ ഇരുവിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. ഇന്നലെ എസ്.എഫ്.ഐ, എ.ബി.വി.പി സംഘടനയില്‍പെട്ട വിദ്യാര്‍ത്ഥികളാണ് പരസ്പരം സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടത്. ഫേസ്ബുക്കില്‍ കമന്റ് ഇട്ടതിനെ ചൊല്ലിയുള്ള വാക്ക്തര്‍ക്കം സംഘര്‍ഷാവസ്ഥയില്‍ എത്തുകയായിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകനായ നസുറുദ്ദീന് പരിക്കേറ്റു. ബേഡകം പൊലീസ് എത്തി വിദ്യാര്‍ത്ഥികളെ നീക്കി.
Post a Comment
0 Comments