കാസറഗോഡ്:(www.evisionnews.in) സിപിഐ(എം) നെക്രാജെ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി വിപണന കേന്ദ്രം പൈക്ക - ബാലടുക്കയില്‍ കര്‍ഷക സംഘം ജില്ലാ സെക്രട്ടറി അഡ്വ: സിഎച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. സിപിഐ(എം) കാസറഗോഡ് ഏരിയ സെക്രട്ടറി കെഎ മുഹമ്മദ് ഹനീഫ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റിയംഗം ബിആര്‍ ഗോപാലന്‍, കെപി പ്രഭാകരന്‍ മാസ്റ്റര്‍, സിഎച്ച് കൃഷ്ണന്‍, സിഎച്ച് കൃഷ്ണന്‍, കുഞ്ഞിരാമന്‍ മാസ്റ്റര്‍, പഞ്ചായത്ത് മെമ്പര്‍മാരായ ബിഎ റസാഖ്, ദിവാകരന്‍ പൈക്ക, കോണ്‍ഗ്രസ്സ് നേതാക്കളായ ഷാഫി ചൂരിപ്പള്ള, ലീഗ് നേതാവ് കുഞ്ഞാമു കാനത്തിന്‍പുറം, ഹനീഫ് കരിങ്ങാപ്പള്ളം, എന്നിവര്‍ സംസാരിച്ചു. പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി പൈക്കം ഭാസ്‌കരന്‍ സ്വാഗതവും, ബ്രാഞ്ച് സെക്രട്ടറി പുരുഷോത്തമന്‍ ബാലടുക്ക നന്ദി രേഖപ്പെടുത്തി.
മൊഗ്രാല്‍ പുത്തൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി വിപണന കേന്ദ്രം ചൗക്കിയില്‍ സിപിഐ(എം) കാസറഗോഡ് ഏരിയ കമ്മിറ്റിയംഗം എം രാമന്‍ ഉല്‍ഘാടനെ ചെയ്തു. ബിവി ദിവാകരന്‍ അദ്ധ്യക്ഷത വഹിച്ചു, രമേഷ്, എം കുഞ്ഞിരാമന്‍, ഷെബീര്‍ കല്ലംങ്കൈ, ജയന്‍ സി എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി മുഹമ്മദ് റഫീഖ് കുന്നില്‍ സ്വാഗതം പറഞ്ഞു.
keywords:cpim-nekraje-committee-vegetable
keywords:cpim-nekraje-committee-vegetable

Post a Comment
0 Comments