ന്യൂഡല്‍ഹി: (www.evisionnews.in) കേരളത്തില്‍ മത-സമുദായ സംഘടനകളെ ആശ്രയിക്കരുതെന്ന് സംസ്ഥാന ഘടകത്തോട് സി.പി.ഐ(എം) കേന്ദ്ര കമ്മിറ്റി നിര്‍ദ്ദേശിച്ചു. മത സംഘടനകളും സമുദായ സംഘടനകളും സി.പി.എമ്മിന് എതിരായ നിലപാടുകള്‍ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദ്ദേശം. വര്‍ഗീയതയ്‌ക്കെതിരെ പ്രചാരണം ശക്തമാക്കാനും ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. മത-സമുദായ സംഘടനകളെ ആശ്രയിക്കള്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
ജനങ്ങളുമായുള്ള സഹകരണം ശക്തമാക്കണം. കേരളത്തില്‍ വര്‍ഗീയ്യത വളര്‍ത്തുന്ന ബി.ജെ.പിയെ ചെറുക്കണമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്കുണ്ടായ മുന്നേറ്റം ഗൗരവമായി കാണുകയും സി.പി.എം ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തണമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് പാര്‍ട്ടിയിലെ ഐക്യം നിലനിറുത്താനും കേന്ദ്ര കമ്മിറ്റി നിര്‍ദ്ദേശിച്ചു.
സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സി.പി.എം പ്‌ളീനം ഡിസംബര്‍ 27 മുതല്‍ 30വരെ കൊല്‍ക്കത്തയില്‍ നടത്താനും കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.
keywords: cpim-centre-committy-order-to-kerala
Post a Comment
0 Comments