കാസര്‍കോട്: (www.evisionnews.in) ചെമ്പരിക്ക മംഗളൂരു സംയുക്ത ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച സി.ബി.ഐയുടെ പുനരന്വേഷണം ഇനിയും വൈകരുതെന്ന് ഖാസിയുടെ കുടുംബാംഗങ്ങള്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അതേസമയം ഖാസി സംയുക്ത സമരസമിതി ആഗസ്ത് 28ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഇതേ ആവശ്യമുന്നയിച്ച് ബഹുജന കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്.
2010 ഫെബ്രുവരി 15ന് പുലര്‍ച്ചെയാണ് സി.എം. അബ്ദുല്ല മൗലവിയെ ചെമ്പരിക്ക കടുക്ക കല്ലിന് സമീപം കടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം നടന്ന് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും കോളിളക്കംസൃഷ്ടിച്ച ഈ മരണത്തിന്റെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയാത്ത സാഹചര്യത്തില്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തുവന്നിരിക്കുന്ന സമരസമിതിക്ക് കുടുംബം ഒറ്റക്കെട്ടായി പിന്തുണ നല്‍കുമെന്ന് ഇവര്‍ അറിയിച്ചു.
കേസില്‍ അന്വേഷണം നടത്തിയ സി.ബി.ഐ. ഇന്‍സ്‌പെക്ടര്‍ ലാസര്‍ അന്വേണത്തിന്റെ അവസാനഘട്ടത്തില്‍ പ്രതിയെ പിടികൂടുമെന്ന് ഉറപ്പാക്കിയതിന് പിന്നാലെ അദ്ദേഹത്തെ ചെന്നൈയിലേക്ക് സ്ഥലംമാറ്റി കേസ് അട്ടിമറിക്കുകയായിരുന്നു.
പത്രസമ്മേളനത്തില്‍ ഖാസിയുടെ സഹോദരന്‍ സി.എം. ഉബൈദുല്ല മൗലവി ചെമ്പരിക്ക, മരുമകന്‍ സി.എം. അഹ്മദ് ഷാഫി ദേളി, മരുമക്കളായ അബൂബക്കര്‍ സിദ്ദിഖ് നദ്‌വി ചേരൂര്‍, സി.എം. അബ്ദുല്ലകുഞ്ഞി ഹാജി ചെമ്പരിക്ക, അബ്ദുല്‍ ഖാദര്‍ സഅദി, മുഹമ്മദ് സഈദ് ചേരൂര്‍, മറ്റു ബന്ധുക്കളായ യു.കെ. മൊയ്തീന്‍ കുഞ്ഞി ഹാജി കോളിയടുക്കം, സമരസമിതി കോ-ഓഡിനേറ്ററും ബന്ധുവുമായ ഇ. അബ്ദുല്ലകുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.
keywords: cm-abdulla-moulavi-qazi-chembarikka

Post a Comment
0 Comments