കാസര്‍കോട് :(www.evisionnews.in)കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലിന്റെ ഓണോത്സവം സമാപിച്ചു. ഓണോത്സവ സമ്മേളനം ജില്ലാ കളക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്തു. അക്ഷര ലൈബ്രറി പ്രസിദ്ധീകരിച്ച ജാലകം ഓണപതിപ്പ് ജില്ലാ കളക്്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍ ഡെപ്യൂട്ടി കളക്ടര്‍ (എന്‍ഡോസള്‍ഫാന്‍ സെല്‍) എന്‍.പി ബാലകൃഷ്ണന്‍ നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. ഹുസ്സൂര്‍ ശിരസ്തദാര്‍ കെ. ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. എഡിഎം എച്ച് ദിനേശന്‍, ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍) എന്‍ ദേവീദാസ്, ജില്ലാ ലോ ഓഫീസര്‍ ജി. സതീഷ്‌കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ കെ. കുഞ്ഞമ്പുനായര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍ ജാലകം എഡിറ്റര്‍ സതീശന്‍പൊയ്യക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുളള സമ്മാനദാനം ജില്ലാ കളക്ടര്‍ നിര്‍വ്വഹിച്ചു. സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ടി.കെ വിനോദ് സ്വാഗതവും വൈസ് പ്രസിഡണ്ട് ജയപ്രകാശ് ആചാര്യ നന്ദിയും പറഞ്ഞു. വിഭവസമൃദ്ധമായ ഓണസദ്യയും ഓണപൂക്കള മത്സരവും സംഘടിപ്പിച്ചിരുന്നു.

Post a Comment
0 Comments