Type Here to Get Search Results !

Bottom Ad

സൗദിയില്‍ ഒട്ടകരോഗം പടരുന്നു; ഇക്കൂറി ഹജ്ജിന് ഒട്ടകത്തെ അറക്കരുതെന്ന് ഭരണകൂടം


റിയാദ്: (www.evisionnews.in)സൗദിയില്‍ ഒട്ടകരോഗം പടരുന്നത് ഭരണകൂടത്തെ അംങ്കലാപ്പിലാഴ്ക്കി. ഇതേ തുടര്‍ന്ന് ഇക്കൊല്ലത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളുടെ ഭാഗമായി ഒട്ടകത്തെ അറക്കുന്ന പതിവ് ചടങ്ങുകള്‍ക്ക് ഭരണകൂടം നിരോധനമേര്‍പ്പെടുത്തി. 

ഒട്ടകങ്ങള്‍ പുറത്തുവിടുന്ന വൈറസിലൂടെയാണ് രോഗം പടരുന്നത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഒട്ടകരോഗം ബാധിച്ച് മൂന്നുപേര്‍ മരിക്കുകയും 15 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടുകയും ചെയ്തു. 

സര്‍ക്കാറിന്റെ വക്താവായ ഖാലിദ് അല്‍ മിര്‍ഖലാനി പറഞ്ഞത് രോഗത്തെ കുറിച്ച് ആരോഗ്യ വകുപ്പുമായി ചര്‍ച്ച നടത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഹജ്ജ് തീര്‍ത്ഥാടന വേളയില്‍ മക്കാ ഗവര്‍ണറേറ്റിലും സമീപ മുന്‍സിപാലിറ്റികളിലുമുള്ള ഒട്ടകങ്ങളെ അറക്കുന്ന അറവുശാലകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ്. 

ഗള്‍ഫ് മേഖലകളിലെ 90 ശതമാനം ഒട്ടകങ്ങളും രോഗം പരത്തുന്ന വൈറസ് വാഹകരാണെന്നും ആരോഗ്യ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അസ്‌രി പറഞ്ഞു. ഇളം പ്രായത്തിലുള്ള ഒട്ടകങ്ങളാണ് കൂടുതലും രോഗം പരത്തുന്നത്. സൗദിയിലെ എല്ലാ ആശുപത്രികളിലും ഒട്ടകരോഗം നേരിടാന്‍ അടിയന്തിര ക്രമീകരണമേര്‍പ്പെടുത്തിയിട്ടുണ്ട്.

keywords: camel-illness-saudi

Post a Comment

0 Comments

Top Post Ad

Below Post Ad