Type Here to Get Search Results !

Bottom Ad

അക്രമത്തില്‍ തകര്‍ന്ന വീടുകള്‍ ആര്‍എസ്എസ് ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു

evisionnews

കാഞ്ഞങ്ങാട്: (www.evisionnews.in)ജില്ലയിലെ കൊളവയല്‍, കായക്കുന്ന് പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം സിപിഎം നടത്തിയ അക്രമത്തില്‍ തകര്‍ത്ത വീടുകള്‍ ആര്‍എസ്എസ് ബിജെപി വിവിധ ക്ഷേത്ര നേതാക്കള്‍ സന്ദര്‍ശിച്ചു. കായക്കുന്ന് തിരുവോണ ദിവസം സിപിഎം അക്രമത്തില്‍ പൂര്‍ണമായും തകര്‍ത്ത ബിജെപി പ്രവര്‍ത്തകന്‍ വി.കെ.വിജയന്റെ കായക്കുന്നിലെ വീട്, വിജയന്റെ ജ്യേഷ്ഠന്റെ മകന്‍ ശ്രീനാഥ്, ആനന്ദ്, കുത്തേറ്റ് മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വി.കെ.പുഷ്പരാജ് എന്നിവരുടെ വീടുകള്‍ നേതാക്കള്‍ സന്ദര്‍ശിച്ചു.
വീട് പൂര്‍ണമായും തകര്‍ത്തതിനെ തുടര്‍ന്ന് കിടപ്പാടം നഷ്ടപ്പെട്ട വിജയന്റെ മകന്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതന്‍ വിഷ്ണു, അമ്മ സുമ എന്നിവരെയും സന്ദര്‍ശിച്ചു. സുമ മകനുമൊന്നിച്ച് ബന്ധുവീട്ടില്‍ അഭയം തേടിയിരിക്കുകയാണ്. സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് വന്നവരാണ് ഇവരിലധികവും. തങ്ങളെ നിരന്തരം സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയാണെന്ന് നേതാക്കളോട് വീട്ടുകാര്‍ പറഞ്ഞു. പോലീസില്‍ പരാതിപ്പെടാനും ഇവര്‍ തയ്യാറാകുന്നില്ല. ഇത്തരം അക്രമങ്ങള്‍ക്ക് പോലീസ് സ്വമേധയാ കേസെടുക്കാന്‍ തയ്യാറാകണമെന്ന് ബന്ധുക്കളെ അശ്വസിപ്പിച്ചുകൊണ്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ അധികാരികളോടാവശ്യപ്പെട്ടു. ബിജെപി പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതുകൊണ്ടാണ് കൂടുതല്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 
ബിജെപി ജില്ലാ പ്രസിഡണ്ട് പി.സുരേഷ്‌കുമാര്‍ ഷെട്ടി, ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍, നഞ്ചില്‍ കുഞ്ഞിരാമന്‍, ഇ.കൃഷ്ണന്‍, ബളാല്‍ കുഞ്ഞിക്കണ്ണന്‍, എസ്.കെ.കുട്ടന്‍, കെ.പ്രേമരാജ്, ആര്‍എസ്എസ് നേതാക്കളായ എ.വേലായുധന്‍, കെ.വി.ഉണ്ണികൃഷ്ണന്‍, എ.കെ.ഷൈജു, പി.കൃഷ്ണന്‍, ഹരീഷ് എന്നിവരും സ്ഥലം സന്ദര്‍ശിച്ചു. 
കൊളവയലില്‍ നടന്ന് അക്രമത്തില്‍ അപ്പക്കുഞ്ഞി, തങ്കമണി, ഇന്‌#േദിര, കെ.വി.നാരായണന്‍. കെ.വി.ഗണേശന്‍ എന്നിവരുടെ വീടുകള്‍ തകര്‍ന്നിട്ടുണ്ട്. കൊളവയലിലെ വിവേകാനന്ദ വിദ്യാമന്ദിരത്തിന്റെ ജനലുകള്‍ പൂര്‍ണമായും തകര്‍ത്തു.

keywords :rss-bjp-visit-attack-home-visit

Post a Comment

0 Comments

Top Post Ad

Below Post Ad