മാവുങ്കാല്‍ (www.evisionnews.in): സ്വകാര്യ ബസ് കാറിലിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ ബോധപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു. പാണത്തൂര്‍ -കാഞ്ഞങ്ങാട് റൂട്ടിലോടുന്ന ലൗലി ബസിന്റെ ഡ്രൈവര്‍ കൊട്ടോടിയിടെ രവിക്കെതിരെയാണ് കേസ്. അപകടം വരുത്തിയ ബസും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ മാവുങ്കാല്‍ മില്‍മ ബൂത്തിന് സമീപമാണ് അപകടം നടന്നത്. വെള്ളരിക്കുണ്ട് പതിക്കരയിലെ വിമുക്ത ഭടന്‍ സുരേഷ് ബാബുവും ഭാര്യ സുധാമണിയും മകന്‍ പന്ത്രണ്ടുകാരനായ ഗോപീ കൃഷ്ണനും സഞ്ചരിക്കുകയായിരുന്ന കാറില്‍ പാണത്തൂര്‍ ഭാഗത്തുനിന്നും അമിത വേഗതയില്‍ വരികയായിരുന്ന സ്വകാര്യ ബസിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ കുഴിയിലേക്ക് മറിഞ്ഞു. കാറിന് പിന്നാലെ നിയന്ത്രണംവിട്ട് ബസും കുഴിയിലേക്ക് മറിയുകയുകയായിരുന്നു. സുധാമണി സംഭവസ്ഥലത്തും സുരേഷ് ബാബു ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മകന്‍ ഗോപീ കൃഷ്ണന്‍ മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്. ഗോപീകൃഷ്ണനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ബസിലുണ്ടായിരുന്ന പതിനേഴോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിലധികവും ജില്ലാ ആശുപത്രിയിലും മാവുങ്കാലിലെ ആശുപത്രിയിലും ചികിത്സയിലാണ്. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
Keywords: Kasaragod-news-police-hospital-custody-case-rgd-


Post a Comment
0 Comments