കാഞ്ഞങ്ങാട്: (www.evisionnews.in) പാഠപുസ്തക വിതരണം വൈകുന്നതിലും ഇതുമായിബന്ധപ്പെട്ട് തിരുവനന്തപുരത്ത് സമരം നടത്തിയ എസ്.എഫ്.ഐ നേതാക്കളെ പൊലീസ് മര്‍ദ്ദിച്ചതിലും പ്രതിഷേധിച്ച് എസ്.എഫ്.ഐ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഏറെ നേരം പൊലീസും എസ് എഫ് ഐ പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. പ്രവര്‍ത്തകര്‍ പിന്നീട് പൊലീസ് വലയം ഭേദിച്ച് മിനി സിവില്‍ സ്‌റ്റേഷനിലേക്ക് ഇരച്ചുകയറുകയായിരുന്നു. പൊലീസ് ഇവരെ ബലം പ്രയോഗിച്ച് പുറത്താക്കി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.വി രമേശന്‍ ഉദ്ഘാടനം ചെയ്തു. രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു.
Keywords: Kanhangad-violence-in-sfi-march

Post a Comment
0 Comments