ധുംക (www.evisionnews.in): സ്വന്തം വീട്ടില്‍ മൂത്രപ്പുര നിര്‍മിക്കാന്‍ മാതാപിതാക്കള്‍ തയാറാവത്തതിനെ തുടര്‍ന്ന് ബിരുദ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു. ജാര്‍ഖണ്ഡിലെ ധുംക സ്വദേശിനിയും ദുംകയിലെ എ.എന്‍ കോളജ് വിദ്യാര്‍ത്ഥിനി ഖുഷ്ബു കുമാരിയാണ് മരിച്ചത്.
വീട്ടില്‍ മൂത്രപ്പുര വേണമെന്ന് രണ്ടുവര്‍ഷമായി മകള്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു എന്ന് അമ്മ സഞ്ജു ദേവി പറഞ്ഞു. എന്നാല്‍ മകളുടെ വിവാഹത്തിനായി ധനം സമ്പാദിക്കേണ്ടി വന്നതിനാല്‍ അച്ഛന്‍ ശ്രീപതി യാദവ് ഈ ആവശ്യം ചെവിക്കൊണ്ടില്ല. അത്യാവശ്യ സമയത്ത് അപ്പൂപ്പന്റെ വീട്ടില്‍ പോയാണ് ഖുഷ്ബു പ്രാഥമിക കൃത്യങ്ങള്‍ നടത്തിയിരുന്നത്. നാലു മുറികളുള്ള വീടായിരുന്നു അവര്‍ക്ക് ഉണ്ടായിരുന്നതെങ്കിലും മൂത്രപ്പുര മാത്രം ഉണ്ടായിരുന്നില്ല.
Keywords: National-news-jarkhand-suicide-college-student-

Post a Comment
0 Comments