Type Here to Get Search Results !

Bottom Ad

കണ്ണൂരില്‍ കണ്ടെയ്‌നര്‍ ലോറിയും മണല്‍ ലോറിയും കൂട്ടിയിടിച്ചു ഡ്രൈവര്‍ മരിച്ചു

കണ്ണൂര്‍ (www.evisionnews.in): കണ്ണൂരില്‍ കണ്ടെയ്‌നര്‍ ലോറിയും മണല്‍ ലോറിയും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു. മണല്‍ ലോറി ഡ്രൈവര്‍ തലശേരി മഞ്ഞോടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ഷഹീര്‍ (36) ആണു മരിച്ചത്. ശനിയാഴ്ച രാവിലെ 8.30ഓടെയായിരുന്നു അപകടം. 

മംഗലാപുരം ഭാഗത്തേക്കു പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയില്‍ ചൊവ്വ ഭാഗത്തേക്കു മണല്‍കയറ്റി പോകുകയായിരുന്ന മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയില്‍ കുടുങ്ങിയ ഡ്രൈവര്‍ ഷഹീര്‍ സംഭവസ്ഥലത്ത് നിന്ന് തന്നെ മരിച്ചു. അപകടത്തെ തുടര്‍ന്നു കണ്ണൂര്‍ താണയില്‍ ഏറെനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അഗ്‌നിശമന സേനയും ട്രാഫിക് പോലീസും സ്ഥലത്തെത്തി വാഹനങ്ങള്‍ നീക്കിയാണു ഗതാഗതം സാധാരണനിലയിലാക്കിയത്.



Keywords: Kannur-news-manglore-driver-lorry-manal-accident-

Post a Comment

0 Comments

Top Post Ad

Below Post Ad