തിരുവനന്തപുരം:(www.evisionnews.in) പതിനെട്ടു വയസിനു താഴെയുള്ളവർ 50 സി.സി. യിൽ കൂടുതൽ എൻജിൻ കപ്പാസിറ്റിയുള്ള ഇരുചക്ര വാഹനങ്ങൾ ഓടിച്ചാൽ കർശന നടപടി കൈക്കൊള്ളണമെന്ന് സംസ്ഥാന പൊലീസ് മേധാവി ടി.പി. സെൻകുമാർ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
18 വയസിൽ താഴെയുള്ള ചെറുപ്പക്കാർ ഇരുചക്ര വാഹനങ്ങൾ അതിവേഗത്തിൽ അപകടകരമായി ഓടിക്കുന്നുവെന്ന നിരവധി പരാതികൾ വന്ന സാഹചര്യത്തിലാണ് ഈ നിർദേശം.സംസ്ഥാനത്തുണ്ടാകുന്ന വാഹന അപകടങ്ങളിൽ ഏറ്റവും കൂടുതൽ ഉൾപ്പെടുന്നത് ഇരുചക്ര വാഹനങ്ങളാണ്. 50 സി.സി. യിൽ കൂടുതൽ എൻജിൻ കപ്പാസിറ്റിയില്ലാത്ത മോട്ടോർ സൈക്കിൾ 16 വയസ് തികഞ്ഞ വ്യക്തികൾക്ക് ഓടിക്കാമെന്ന് കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ പറയുന്നുണ്ട്. എന്നാൽ 50 സി.സി. എൻജിൻ കപ്പാസിറ്റിയിൽ കൂടുതലുള്ള ഇരുചക്ര വാഹനങ്ങൾ 18 വയസിൽ താഴെ പ്രായമുള്ളവർക്ക് ഓടിക്കാൻ നിയമം അനുവദിക്കുന്നില്ല. ഇത്തരം കേസുകൾ പിഴ ചുമത്തി തീർപ്പാക്കുന്നതിനു പകരം വാഹന ഉടമക്കെതിരെ സെക്ഷൻ 180,181 എന്നീ ഗതാഗത നിയമ വകുപ്പുകൾ പ്രകാരമുള്ള നടപടികൾക്കായി കോടതികളിലേക്ക് നൽകണമെന്നാണ് ഡി.ജി.പിയുടെ നിർദേശം.
keywords:students-bike-riding-circular

Post a Comment
0 Comments