Type Here to Get Search Results !

Bottom Ad

കോപ അമേരിക്ക: പരാഗ്വയെ മലര്‍ത്തിയടിച്ച് അര്‍ജന്റീന ഫൈനലില്‍

സാന്റിയാഗോ (www.evisionnews.in): കോപ അമേരിക്ക രണ്ടാംസെമിയില്‍ പരാഗ്വയെ മലര്‍ത്തിയടിച്ച് അര്‍ജന്റീന ഫൈനലില്‍. ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് രണ്ടാംസെമി ഫൈനലില്‍ അര്‍ജന്റീനയുടെ തകര്‍പ്പന്‍ വിജയം. ഒത്തിണക്കത്തോടെയും മികച്ച പാസുകളോടും കൂടിയ പ്രകടനമാണ് പാരഗ്വക്കെതിരെ ടീം അര്‍ജന്റീന പുറത്തെടുത്തത്. സ്റ്റാര്‍ട്ടിങ് വിസില്‍ മുതല്‍ താളം കണ്ടെത്തിയ ടീം നടത്തിയ നീക്കങ്ങള്‍ ഫലം കാണുകയായിരുന്നു.

അര്‍ജന്റീനക്കായി എയ്ഞ്ചല്‍ ഡി മരിയ ഇരട്ട ഗോള്‍ നേടി. മര്‍ക്കസ് റോജോ, പസ്റ്റോറെ, അഗ്യൂറോ, ഹിഗ്വെയ്ന്‍ ഓരോ തവണയും പരാഗ്വെ വല ചലിപ്പിച്ചു. എന്നാല്‍, ബാരിയോസിലൂടെ പരാഗ്വെ ആശ്വാസ ഗോള്‍ നേടി. കളിയുടെ 15ാം മിനിറ്റില്‍ തന്നെ അര്‍ജന്റീന ആദ്യ ഗോള്‍ നേടി. മെസിയുടെ ഫ്രീ ക്വിക്കില്‍ നിന്നാണ് മര്‍ക്കസ് റോജോയുടെ ആദ്യ ഗോള്‍. ഇതോടെ പ്രതിരോധത്തിലേക്ക് മാറിയ പരാഗ്വെക്ക് കനത്ത ക്ഷതം ഏല്‍പ്പിച്ച് 27ാം മിനിറ്റില്‍ പസ്റ്റോറെയിലൂടെ രണ്ടാം ഗോള്‍ പിറന്നു. കൗണ്ടര്‍ അറ്റാക്കിലൂടെയായിരുന്നു ഇത്. പരാഗ്വെയുടെ മുന്നേറ്റത്തില്‍ നിന്നു ലഭിച്ച പന്ത് മധ്യനിരയില്‍ നിന്നു കൊണ്ടുവന്നാണ് അര്‍ജന്റീന ഗോളാക്കിയത്.

80ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോ ഗോള്‍ നേടി. ഇടതു വശത്തു നിന്നുള്ള ഡി മരിയയുടെ ക്രോസില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഇതിന് ശേഷം അഗ്യൂറോയുടെ പകരക്കാനായി ഹിഗ്വെയ്‌നെ അര്‍ജന്റീന കളത്തിലിറക്കി. ഹിഗ്വെയ്ന്‍ ഇറങ്ങി മൂന്നാം മിനിറ്റില്‍ (83ാം മിനിറ്റ്) ആറാം ഗോള്‍ നേടി. രണ്ടാം പകുതിയില്‍ രണ്ട് പ്രാവശ്യം പരാഗ്വെയുടെ പോസ്റ്റില്‍ പന്ത് എത്തിയത് മാറ്റിനിര്‍ത്തിയാല്‍ അര്‍ജന്റീനയുടെ ആധിപത്യമാണ് മൈതാനത്ത് കണ്ടത്. ഫൈനലില്‍ ചിലിയാണ് അര്‍ജന്റീനയുടെ എതിരാളികള്‍.



Keywords: koppa-america-final-argentina-goal-news-football-semi-fainal

Post a Comment

0 Comments

Top Post Ad

Below Post Ad