Type Here to Get Search Results !

Bottom Ad

കോപ്പയില്‍ കലാശപ്പോരാട്ടം ഇന്ന്: കണ്ണുംനട്ട് ആരാധാകര്‍

സാന്റിയാഗോ (www.evisionnews.in): ലോകം കണ്ണുംനട്ട് കാത്തിരുന്ന കോപ്പ അമേരിക്ക കിരീടപ്പോരാട്ടത്തിന് സാക്ഷിയാകാന്‍ നാഷണല്‍ സ്റ്റേഡിയം ഒരുങ്ങി. ഇന്ത്യന്‍ സമയം രാത്രി 1.30നാണ് കിക്കോഫ്. 22 വര്‍ഷത്തെ കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ അര്‍ജന്റീനയും 99 വര്‍ഷമായി കോപ്പയില്‍ ഒരു തവണപോലും കിരീടമണിയാത്ത ആതിഥേയരായ ചിലിയും തമ്മിലുള്ള പോരാട്ടത്തെ ആശ്ചര്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. 

ബ്രസീല്‍ ലോകകപ്പ് ഫൈനലില്‍ കിരീടം നഷ്ടമായശേഷം അര്‍ജന്റീനയുടെ ഇതിഹാസമാകാന്‍ ലയണല്‍ മെസിക്കുള്ള അവസാന ചാന്‍സുമാണിത്. ചിലി അര്‍ജന്റീനയുടെ ഭാഗ്യമണ്ണാണെന്ന വിശേഷണമുണ്ട്. ഇക്കുറി ഗ്രൂപ് റൗണ്ടില്‍ പതിയെ തുടങ്ങി, സെമി കടക്കുമ്പോഴേക്കും സംഹാര ശേഷിയാര്‍ജിച്ചാണ് അര്‍ജന്റീനയുടെ നില്‍പ്. ലയണല്‍ മെസിസെര്‍ജിയോ അഗ്യൂറോഡി മരിയ എന്നിവരുടെ മുന്നേറ്റവും ബിഗ്‌ളിയമഷറാ നോപാസ്റ്റോര്‍ എന്നിവരുടെ മധ്യനിരയുമായി ഏറ്റവും മികച്ച ആക്രമണ സംഘം. കരുത്തേറിയ മുന്നേറ്റങ്ങളും ലോംഗ് റേഞ്ച് ഷോട്ടുകളിലൂടെ എതിരാളികളെ വിറപ്പിക്കുകയും ചെയ്യുന്ന ടെവസും നീലക്കുപ്പായത്തില്‍ ഇറങ്ങുബോള്‍ മെസിയും സംഘവും അപകടകാരികളാകും. എന്നാല്‍, നിര്‍ണായക ഘട്ടങ്ങളില്‍ തകരുന്ന പ്രതിരോധമാണ് അവര്‍ക്ക് വെല്ലുവിളി. 

മുന്നേറ്റ നിരയിലാണ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ നൂറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിക്കാനിറങ്ങുന്ന ചിലിയുടെ പ്രതീക്ഷ. ഗോളടി വീരന്‍ എഡ്വേര്‍ഡോ വാര്‍ഗാസ് നാലു ഗോളുമായി സുവര്‍ണപാദുക നേട്ടത്തിന് തൊട്ടടുത്ത്. മൂന്ന് ഗോളുള്ള അര്‍ട്ടൂറോ വിദാലും തന്ത്രങ്ങള്‍ മെനഞ്ഞ് അലക്‌സി സാഞ്ചസും ചാള്‍സ് അരാങ്ക്വിസും ഒപ്പം ചേരുമ്പോള്‍ അര്‍ജന്റൈന്‍ ഗോള്‍മുഖം ചെമ്പട കയ്യടക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ചിലി ആരാധകര്‍.



Keywords: Kasaragod-news-koppa-argentina-chily-final-play-koppa




Post a Comment

0 Comments

Top Post Ad

Below Post Ad