Type Here to Get Search Results !

Bottom Ad

ഷാഹുല്‍ ഹമീദ് വധം;ദല്‍ഹിയില്‍ പിടിയിലായ പ്രതിയെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി.

evisionnews

കാഞ്ഞങ്ങാട്:(www.evisionnews.in) ചിത്താരി മുക്കൂട് സ്വദേശിയായ ഷാഹുല്‍ ഹമീദിനെ ഉദുമ കണ്മംകുലത്ത് വെച്ച് ബൈക്ക് തടഞ്ഞ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ദല്‍ഹിയില്‍ പിടിയിലായ പ്രതിയെ പോലീസ് നാട്ടിലെത്തിച്ചു.
ഉദുമ പാക്യാരയിലെ ഷാഹിദിനെ(22) യാണ് ബേക്കല്‍ എസ് ഐ പി നാരായണന്റെ നേതൃത്വത്തിലുളള പോലീസ് സംഘം ഇന്നലെ ബേക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. ന്യൂദല്‍ഹി അന്താരാഷ്ട്രവിമാനത്താവളത്തില്‍ എമിഗ്രേഷന്‍ അധികൃതരുടെ പിടിയിലായ ഷാഹിദിനെ വിവരമറിഞ്ഞ് അവിടെയെത്തിയ ബേക്കല്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഇക്കഴിഞ്ഞ മെയ് 11നാണ് സഹോദരന്‍ ബാദുഷയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷാഹുല്‍ഹമീദിനെ എട്ടംഗസംഘം വടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഷാഹിദ് കൂടി പിടിയിലായതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായിട്ടുണ്ട്. ഷാഹിദിനെ പിന്നീട് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
keywords :shahul hameed-delhi-case-arrest

Post a Comment

0 Comments

Top Post Ad

Below Post Ad