Type Here to Get Search Results !

Bottom Ad

സോഷ്യൽ മീഡിയയിലെ പെണ്ണെഴുത്ത്‌

കെപിഎസ് വിദ്യാനഗർ 


evisionnews

എഴുത്തുകളെ പാർശ്വവൽക്കരിക്കാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല ,വർഷങ്ങളുടെ പഴക്കമുണ്ട് പെണ്ണെഴുത്ത് എന്ന പ്രയോഗത്തിന്.ഈ പ്രയോഗത്തിലെ ശരിയും തെറ്റും അന്നു മുതൽക്കേ ചർച്ച ചെയ്യുന്നുമുണ്ട്. മലയാള സാഹിത്യത്തിൽ എന്നല്ല വിശ്വ സാഹിത്യത്തിൽ തന്നെ രചനകളെ തരം തിരിച്ച് വിലയിരുത്താറുമുണ്ട്.ഇത്തരം വേർതിരിവ് വേണമെന്നും വേണ്ടാഎന്നും പറയുന്ന സാഹിത്യകാരന്മാർ ഈ വിഷയത്തിൽ ആഗോള തലത്തിൽ തന്നെ സംവാദങ്ങളും നടത്താറുണ്ട്.എന്നാൽ സച്ചിദാനന്ദൻ ആണ് മലയാളത്തിൽ പെണ്ണെഴുത്ത്‌ എന്ന പ്രയോഗം തുടങ്ങി വെച്ചത് .(www.evisionnews.in)സ്ത്രീ പക്ഷ രചനകൾ സ്ത്രീ പക്ഷം ചേർന്ന കാഴ്ചപാടുകൾ മാത്രം ചേർന്നതല്ല.പെണ്ണെഴുത്ത്‌ പറയുമ്പോൾ ഫെമിനിസ്റ്റ് ചിന്താഗതികളെ മാറ്റി നിർത്താനാവില്ല.ചിലർ സ്ത്രീ പുരുഷ തുല്യ സമത്വത്തിനായി തൂലിക ചലിപ്പിക്കുന്നതിനെ പെണ്ണെഴുത്ത്‌ എന്ന് വിശേഷിപ്പിക്കുന്നു,മറ്റു ചിലർ ലിംഗ പരിവേഷമില്ലാതെ സ്ത്രീകൾ എഴുതുന്ന എല്ലാതരം വരികളെയും ആ വകുപ്പിൽപെടുത്തുന്നു.ആ ദിശയിൽ ചിന്തിച്ചാൽ മലയാളത്തിലെ എക്കാലത്തിലെയും മികച്ച പെണ്ണെഴുത്ത്‌ മാധവികുട്ടിയുടെ പേരിലാണ്.മലയാളത്തിലെ പല എഴുത്തുകാരും സാഹിത്യകാരന്മാരും ഈ വാദഗതിക്കാരുമാണ് .

എന്നാൽ ജീവിതത്തിലും എഴുത്തിലും വിപ്ലവങ്ങൾ കൊണ്ട് വന്ന മാധവികുട്ടി ഒരിക്കലും പെണ്ണെഴുത്തിന്റെ വാക്താവായി രംഗ പ്രവേശനം ചെയ്തിരുന്നില്ല.അനുഭവങ്ങൾ പകർത്തുമ്പോൾ ആവിഷ്കാര സ്വാതന്ദ്ര്യത്തിന്റെ സുഖമാണ് ഓരോ എഴുത്തുകാരും അനുഭവിക്കുന്നത്.അതിൽ എഴുത്തുകാരന്റെ ലിംഗമോ മതമോ രാഷ്ട്രീയമോ കടന്നുവരാമെങ്കിലും രചനയുടെ ആകെ തുക ആ മേഖലയിൽ നിന്ന് തന്നെ എന്നു വിലയിരുത്താൻ വയ്യ.എങ്കിലും എഴുതിയവ വായിക്കുന്നതിനു മുൻബ് എഴുതിയ ആൾ ആണോ പെണ്ണോ എന്ന് പരിശോധിക്കുന്ന സ്വഭാവം ചില വായനക്കാർക്കുള്ളതായി പഠനങ്ങൾ വെക്തമാക്കുന്നു.എതിർ ലിംഗക്കാരോടുള്ള മനുഷ്യ സഹജമായ ആകർഷണത എന്ന് ഈ വായനക്കാരെ കുറിച്ച് പറയാമെങ്കിലും പെണ്ണെഴുത്തിനോട് ഒരു തരം ആഭിമുഖ്യം പുരുഷ വർഗ വായനക്കാർക്ക് ഉണ്ട് എന്നത് നിസ്തർക്കമാണ്.


പത്രവായനയിൽ വായനയും ഡയറി എഴുത്തിൽ എഴുത്തും ഒതുങ്ങുമോ എന്ന് മലയാള സാഹിത്യലോകം സന്ദേഹപെടുന്ന സമയത്താണ് സോഷ്യൽ മീഡിയയിൽ മലയാള എഴുത്തും വായനയും സജീവമാകുന്നത്. പിന്നീട് സാഹിത്യ മേഖലക്ക് പുത്തൻ ഉണർവാണ് അവ പ്രധാനം ചെയ്തത്.സർഗാത്മകതയുടെ ഇടമായി മാറിയ സോഷ്യൽ മീഡിയ പിന്നീട് ഒരു വിഭാഗം എഴുത്തുകളെ അർഹിക്കുന്നതിനെക്കാൾ കൂടുതൽ ഇടം നൽകിയതായി കാണാം.അതുകൊണ്ടാണല്ലോ പല പെണ്‍ പേരുകളിലും ആണെഴുത്തുകൾ മുളച്ചു വന്നത്.അവയിൽ തന്നെ ചിലതിൽ എരിവും പുളിയും സമം ചേർന്ന് പാകപെട്ടപ്പോൾ ആരാധകരുടെ എണ്ണവും കൂടി കൂടി വന്നു.(www.evisionnews.in)ലൈംഗികത പറയാൻ മാത്രമേ ആളുകൾക്ക് മറയും ഒളിവും ഉള്ളൂ, എന്നാൽ അവ ഒളിഞ്ഞു നോക്കി കാണാനും വായിക്കാനും പലർക്കും പ്രത്യേക വിരുത് തന്നെയാണ്.സ്ത്രീ എന്ന ലേബലില്‍ നിന്നുകൊണ്ട് എന്തുമെഴുതാമെന്ന വശം പിടിച്ചാണ് പല പെണ്ണെഴുത്തുകളുടെയും മറവിൽ പെണ്ണെഴുത്തും ആണെഴുത്തും സോഷ്യൽ മീഡിയ സാഹിത്യ കമ്പോളത്തിൽ വലിയൊരോളം ഉണ്ടാക്കുന്നത്.ഇപ്പറഞ്ഞത്‌ ലൈംഗികതയെ പറയാൻ വേണ്ടി മാത്രം പെണ്ണെഴുത്തിനെ കൂട്ട്പിടിക്കുന്നവരെ കുറിച്ചാണ് . ലൈംഗികതയും ലൈംഗികതയെക്കുറിച്ചുള്ള ഭാഷണങ്ങളും ലൈംഗിക അവയവങ്ങളെക്കുറിച്ചുള്ള പരാമര്‍ശവുമെല്ലാം സര്‍ഗാത്മകതയുടെയോ വിനിമയത്തിന്‍െറയോ ഒക്കെ സ്വാഭാവികധാരയില്‍ നാം ഉപയോഗിക്കുന്നുണ്ട്.അവ സ്വന്തം ഐഡൻറ്റിറ്റി വെളിപെടുത്തി പറയാനുള്ളവ ഉച്ചത്തിൽ പറയാനുള്ള ചങ്കൂറ്റം കാണിക്കുന്ന ചിലരുമു ണ്ട് സോഷ്യൽ മീഡിയയിൽ. അവരാണ് യഥാർത്ഥ പെണ്ണെഴുത്തിന്റെ വക്താക്കൾ .സ്ത്രീ വിശകലനങ്ങള്‍ക്കും എഴുത്തുകള്‍ക്കും സോഷ്യൽ മീഡിയ കമ്പോളങ്ങളില്‍ ആവശ്യക്കാര്‍ ഏറെയാണ്.

പ്രവാസ രചനകൾ എന്ന പക്ഷത്തെ അംഗീകരിക്കാൻ മടിച്ചാലും ഇല്ലേലും പെണ്ണെഴുത്ത് എന്ന ലേബൽ നാം പണ്ട് മുതലേ മലയാള സാഹിത്യത്തിൽ ഉപയോഗിച്ചു വരുന്നു.സ്ത്രീപക്ഷരാഷ്ട്രീയം പോലെ തന്നെ സ്ത്രീപക്ഷ രചനകളും പെണ്ണെഴുത്തുകളും സ്ത്രീയ്ക്ക് മാത്രം എഴുതാന്‍ കഴിയുന്നവയാണ്.അവയെ അർഹിക്കുന്ന പരിഗണനയോടെ കാണാൻ മലയാള സാഹിത്യത്തിനാവുന്നുണ്ടങ്കിലും സോഷ്യൽ മീഡിയ പെണ്ണെഴുത്തുകളെ സമീപിക്കുന്നത് അവർ തുറന്നെഴുതുന്ന അനുഭവങ്ങളെയും അതിൽ നിന്ന് കിട്ടുന്ന ലൈംഗിക സംതൃപ്തിയും മാത്രം ലക്ഷ്യം വെച്ചുകൊണ്ടാണന്നു പറയേണ്ടി വരും അത്തരം എഴുത്തുകളോട് ചില പുരുഷഐഡികൾ കാണിക്കുന്ന വിക്രിയകൾ കാണുമ്പോൾ

keywords : girl-women-writing-social-media-articles-story

Post a Comment

0 Comments

Top Post Ad

Below Post Ad