Type Here to Get Search Results !

Bottom Ad

പള്ളിയില്‍ നിസ്‌ക്കാരം നടന്നുകൊണ്ടിരിക്കെ ഖത്തീബിന്റെ മുറി കുത്തിത്തുറന്ന് മോഷണം

കുമ്പള (www.evisionnews.in): പള്ളിയില്‍ നമസ്‌കാരം നടന്നുകൊണ്ടിരിക്കെ ഖത്തീബിന്റെ മുറി കുത്തിത്തുറന്ന് മൊബൈല്‍ ഫോണുകളും റാഡോ വാച്ചും പണവും കവര്‍ന്നു. കുമ്പള ടൗണ്‍ മസ്ജിദിലാണ് മോഷണം നടന്നത്. 

കഴിഞ്ഞ ദിവസം രാത്രി തറാവിഹ് നമസ്‌കാരം കഴിഞ്ഞ് ഖത്തീബ് മുറിയിലെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയില്‍പ്പെടുന്നത്. മുറിയില്‍ സൂക്ഷിച്ചിരുന്ന റാഡോ വാച്ച്, മൊബൈല്‍ ഫോണ്‍, 11,500 രൂപ എന്നിവയാണ് മോഷണം പോയത്. 

സംഭവവുമായി ബന്ധപ്പെട്ട് ജമാഅത്ത് സെക്രട്ടറി കണ്ണൂര്‍ അബ്ദുല്ല മാസ്റ്ററുടെ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പള്ളിക്കഭിമുഖമുള്ള സി.സി.ടി.വി ക്യാമറയില്‍ പ്രതിയുടെ മുഖം പതിഞ്ഞിട്ടുണ്ടാവുമെന്ന ധാരണയിലാണ് പോലീസ്. ഇത് പരിശോധിച്ചു വരികയാണ്.



Keywords: Kasaragod-news-kumbla-news-police-case-regd-robbery-in-mosque




Post a Comment

0 Comments

Top Post Ad

Below Post Ad