ആദൂര്‍ (www.evisionnews.in): വാറന്റ് പ്രതിയെ പിടികൂടുന്നതിനിടെ പോലീസിനെ അക്രമിച്ച കേസിലെ പ്രതി അറസ്റ്റിലായി. പൊവ്വല്‍ എഞ്ചിനീയറിംഗ് കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയും ചെര്‍ക്കള സ്വദേശിയുമായ ഷഫീര്‍ (23) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം കോളജിന് മുന്നില്‍ വെച്ച് സംഘംചേര്‍ന്ന് പോലീസിനെ അക്രമിച്ച കേസില്‍ ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം കോളജില്‍ പരീക്ഷ എഴുതാനെത്തിയപ്പോള്‍ ആദൂര്‍ എസ്.ഐ. ടി.പി. ദയാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു.
Keywords: Kasaragod-news-arrested-man-student-for-attacked-police-among-seized-war rend-criminal

Post a Comment
0 Comments