ബദിയടുക്ക (www.evisionnews.in); നിര്‍ധനര്‍ക്ക് പെരുന്നാള്‍ വസ്ത്രമൊരുക്കി മാവിനക്കട്ട അലങ്കോലിലെ യുവകൂട്ടായ്മയായ തല്‍വാര്‍ ജെസിസി ശ്രദ്ധേയമാകുന്നു. അലങ്കോലിലെയും പരിസരപ്രദേശത്തെയും നിര്‍ധനരായ കുടുംബങ്ങള്‍ക്കാണ് പ്രവാസി യുവകൂട്ടായ്മയായ തല്‍വാര്‍ പെരുന്നാള്‍ വസ്ത്രങ്ങള്‍ നല്‍കിയത്.
മാവിനക്കട്ട അലങ്കോലിലെ വിദേശങ്ങളില്‍ ജോലിചെയ്യുന്ന ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയായ തല്‍വാര്‍ ജെസിസി ജീവകാരുണ്യ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഹസന്‍ പി.എ അങ്കോല്‍ വസ്ത്രവിതരണം നടത്തി. പി.എ ഇബ്രാഹിം, മുഹമ്മദ് കുഞ്ഞി കരോടി, ശരീഫ് സഅദി ചിന്നമൊഗര്‍, ഉമറുല്‍ മുഖ്താര്‍ മൗലവി, ഗോള്‍ഡന്‍ ഇബ്രാഹിം, മൂല അബ്ദുല്ല, പി.എ ഹാരിസ്, പി.എ മുഹമ്മദ്, പി.എ ആഷിഖ് സംബന്ധിച്ചു.
മാവിനക്കട്ട അലങ്കോലിലെ യുവകൂട്ടായ്മ ഏര്‍പ്പെടുത്തിയ പെരുന്നാള്‍ കിറ്റ് ഹസന്‍ പി.എ അങ്കോല്‍ വിതരണം ചെയ്യുന്നു
Keywords; Kasaragod-mavinadukka-news-angola-perunnal-dress-distribution-thalvar-jcc

Post a Comment
0 Comments