Type Here to Get Search Results !

Bottom Ad

റാസല്‍ഖൈമയില്‍ കാറിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു: ഒരാള്‍ക്ക് ഗുരുതരം

റാസല്‍ഖൈമ (www.evisionnews.in): റാസല്‍ഖൈമയില്‍ ടൊയോട്ട വാന്‍ ട്രെയിലറിന് പിറകിലിടിച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം വളാഞ്ചേരി ഹംസയുടെ മകന്‍ അബൂബക്കര്‍ സിദ്ദീഖ് (43), പാലക്കാട് തിരുവില്വാമല വിനോദ് കുമാര്‍ (34) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാല സ്വദേശി ഓസ്റ്റിന്‍ സ്‌കറിയ (വിപിന്‍ 26), കണ്ണൂര്‍ സ്വദേശി റിനീഷ് (28) എന്നിവര്‍ പരിക്കുകളോടെ റാസല്‍ഖൈമ സഖര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. റിനീഷിന്റെ പരിക്ക് ഗുരുതരമാണ്. അല്‍ഗൈലില്‍ തിങ്കളാഴ്ച രാത്രിയോടെയാണ് അപകടം.

ഫുജൈറ കേന്ദ്രമായ അല്‍ ബസ്‌റ ഇലക്ട്രിക്കല്‍ ആന്റ് സാനിറ്ററി കോണ്‍ട്രാക്ടിങ് സ്ഥാപനത്തിലെ ജീവനക്കാരാണ് നാലുപേരും. റാസല്‍ഖൈമ ജസീറ അല്‍ഹംറയിലെ തൊഴില്‍ സ്ഥലത്ത് നിന്ന് ഫുജൈറയിലേക്ക് വരുമ്പോഴായിരുന്നു അപകടം. 11 വര്‍ഷമായി യു.എ.ഇയിലുള്ള അബൂബക്കര്‍ സിദ്ദീഖ് വാഹനം ഓടിച്ചിരുന്നത്. നാലുപേരും അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെയാണ് ദുരന്തത്തില്‍പ്പെട്ടതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. സിദ്ദീഖിന് ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുണ്ട്. മറ്റ് മൂന്ന് പേരും അവിവാഹിതരാണ്. 



Keywords: gulf-news-car-accident-malappuram-malayaali
Tags

Post a Comment

0 Comments

Top Post Ad

Below Post Ad