Type Here to Get Search Results !

Bottom Ad

മലപ്പുറത്ത് ബൈക്കില്‍ ലോറിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

മലപ്പുറം (www.evisionnews.in): ദേശീയപാതയില്‍ വട്ടപ്പാറ അടിയില്‍ ബൈക്കില്‍ ലോറിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. കാവുംപുറം കാളിയാല ചോലക്കല്‍ സ്വദേശി പാറക്കല്‍ ഉസ്മാന്‍ (33), ഭാര്യ ഫൗസിയ (30), മകള്‍ നിഹാല (12) എന്നിവരാണു മരിച്ചത്. കഞ്ഞിപ്പുരയിലുള്ള ഉസ്മാന്റെ സഹോദരിയുടെ വീട്ടില്‍നിന്നു നോമ്പുതുറ കഴിഞ്ഞു മടങ്ങവെ ഞായറാഴ്ച രാത്രി പത്തിനായിരുന്നു അപകടം. വളാഞ്ചേരിയില്‍ ദേശീയ പാതയില്‍ വട്ടപ്പാറ വളവിനു സമീപമാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്തുവെച്ചു തന്നെ മൂവരും മരിച്ചിരുന്നു.

കഞ്ഞിപ്പുരയില്‍നിന്ന് കാളിയാലയിലെ വീട്ടിലേക്കു വരികയായിരുന്ന ഉസ്മാന്റെ ബൈക്കില്‍ പിന്നില്‍ നിന്നുവന്ന ലോറി ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി എതിര്‍ ഭാഗത്തുനിന്നു വന്ന മറ്റൊരു ലോറിയിലും ഇടിച്ചു. ലോറിക്കടിയില്‍പ്പെട്ട ഉസ്മാനെയും കുടുംബത്തെയും ഓടിക്കൂടിയ നാട്ടുകാരാണ് പുറത്തെടുത്തെടുത്തത്.



Keywords: malappuram-news-accident-news-lorry-and-bike-news-

Post a Comment

0 Comments

Top Post Ad

Below Post Ad