Type Here to Get Search Results !

Bottom Ad

അഖിലേന്ത്യ എന്‍ട്രന്‍സിന് ഷൂസിനും തൊപ്പിക്കും ബെല്‍റ്റിനും വിലക്ക്

ന്യൂഡല്‍ഹി: (www.evisionnews.in) ജൂലൈ 25ന് നടത്തുന്ന അഖിലേന്ത്യ പ്രീ മെഡിക്കല്‍-പ്രീ ഡെന്‍റല്‍ എന്‍ട്രന്‍സ് ടെസ്റ്റ് (എ.ഐ.പി.എം.ടി) എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് സി.ബി.എസ്.ഇ ഏര്‍പ്പെടുത്തിയ ഡ്രസ്കോഡ് വിവാദമാകുന്നു. സ്കാര്‍ഫ് ഉള്‍പ്പെടെ സാധാരണ വസ്ത്രങ്ങളും ഷൂസും ആഭരണങ്ങളും പരീക്ഷാ ഹാളില്‍ അനുവദിക്കില്ല. അരകൈ ഷര്‍ട്ട്, ടി ഷര്‍ട്ട്, കുര്‍ത്ത തുടങ്ങിയ വസ്ത്രങ്ങള്‍, സാധാരണ ചെരിപ്പ് ധരിച്ചുവേണം പരീക്ഷക്കത്തൊനെന്നാണ് പരീക്ഷയുടെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി വ്യാഴാഴ്ച പുറത്തിറക്കിയ സര്‍ക്കുലറിലെ നിര്‍ദേശം.

വലിയ ബട്ടണുകളുള്ള വസ്ത്രങ്ങള്‍, ബെല്‍റ്റ്, തൊപ്പി, പേന, പെന്‍സില്‍, മൊബൈല്‍, വെള്ളക്കുപ്പി എന്നിവ പരീക്ഷാഹാളില്‍ കയറ്റാന്‍ പാടില്ല. ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്തപക്ഷം കുട്ടികളെ പരീക്ഷ എഴുതിക്കില്ളെന്ന് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമുണ്ട്. എന്നാല്‍ ശിരോവസ്ത്രവും മുഴുകൈ വസ്ത്രങ്ങളും നിരോധിക്കുന്നത് മതപരമായ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണെന്ന് ഒരുവിഭാഗം രക്ഷിതാക്കള്‍ ആരോപിക്കുന്നു.

വാച്ച്, മുടിപ്പിന്ന്, ബെല്‍റ്റ് എന്നിവ നിരോധിച്ചതിന്‍െറ മറവില്‍ പലകുട്ടികളെയും പരീക്ഷ എഴുതാന്‍ അനുവദിക്കാതെ മടക്കിഅയക്കുമെന്ന ഭയവും പലര്‍ക്കുമുണ്ട്.

മുമ്പ് നടന്ന പരീക്ഷയില്‍ അത്യാധുനിക ഉപകരണങ്ങള്‍ വസ്ത്രത്തില്‍ ഒളിപ്പിച്ചത്തെിയാണ് കോപ്പിയടി നടത്തിയതെന്നതിന്‍െറ വെളിച്ചത്തിലാണ് ഇത്തരം നിരോധമെന്നാണ് സി.ബി.എസ്.ഇ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.



keywords:national-medical-entrance-circular

Tags

Post a Comment

0 Comments

Top Post Ad

Below Post Ad