Type Here to Get Search Results !

Bottom Ad

എന്‍ എ നെല്ലിക്കുന്നിന്റെ സബ്മിഷന്‍ രാത്രികാല പോസ്റ്റുമോര്‍ട്ടം ഒരു മാസത്തിനകം

തിരുവനന്തപുരം: (www.evisionnews.in) രാത്രികാലങ്ങളില്‍ പോസ്റ്റുമോര്‍ട്ടം നടത്താമെന്ന സര്‍ക്കാര്‍ ഉത്തരവ് ഒരു മാസത്തിനുള്ളില്‍ നടപ്പാക്കുമെന്നും ഇത് സംബന്ധിച്ച നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. നിയമസഭയില്‍ എന്‍.എ നെല്ലിക്കുന്ന്‌ എം എല്‍ എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 

ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറായ സമിതിയാണ് രാത്രികാല പോസ്റ്റുമോര്‍ട്ടം നടത്തുന്നത് സംബന്ധിച്ച് പരിശോധിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയത്. പകല്‍വെളിച്ചത്തിന് സമാനമായ പ്രകാശ സംവിധാനങ്ങളും മറ്റു ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയാല്‍ രാത്രികാലങ്ങളിലും പോസ്റ്റുമോര്‍ട്ടം നടത്താനാകുമെന്നാണ് ശിപാര്‍ശ നല്‍കിയത്. ഇത് അംഗീകരിച്ചാണ് 2013 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും പിന്നീട് ജനറല്‍ ആസ്പത്രികളിലും മൂന്നാംഘട്ടത്തില്‍ ജില്ലാ ആസ്പത്രികളിലും രാത്രികാലപോസ്റ്റുമോര്‍ട്ടം നടത്താനാണ് തീരുമാനം. ഇതനുസരിച്ച് വേണ്ട അധികജീവനക്കാരെ നിയമിക്കുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഇത് പൂര്‍ത്തിയാകുന്നതോടെ ഒരു മാസത്തിനുള്ളില്‍ തീരുമാനം നടപ്പാക്കാനാകുമെന്നും മന്ത്രി അറിയിച്ചു.

രാത്രികാല പോസ്റ്റുമോര്‍ട്ടത്തിന് വേണ്ട അധികജീവനക്കാരെ നിയമിക്കുന്ന കാര്യം ധനവകുപ്പിന്റെ പരിഗണനയിലാണെന്നും ഇക്കാര്യത്തില്‍ എത്രയും വേഗം നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി വി.എസ് ശിവകുമാറും അറിയിച്ചു.



keywords: na-nellikunnu-mla-submission-postmortem-one-month 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad