Type Here to Get Search Results !

Bottom Ad

രജിന്റെ കുടുംബത്തിന് "ഫെയ്സ് ബുക്ക് കൂട്ടായ്മ" കാൽലക്ഷം രൂപ കൈമാറി.

evisionnews

ചെറുവത്തൂർ:(www.evisionnews.in) ചെറുവത്തൂർ മയിച്ചയിൽ കഴിഞ്ഞ ദിവസം വാഹനം അപകടത്തിൽ പെട്ടപ്പോൾ, രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ട രജിൻ എന്ന യുവാവിന് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്ക് ഏൽക്കുകയും രജിന്റെ ഒരു കൈ മുറിച്ച് മാറ്റേണ്ടി വരികയും ചെയ്തതിനെ തുടര്‍ന്ന് രജിനെ സഹായിക്കാൻ ഫെയ്സ് ബുക്ക് കൂട്ടായ്മ രംഗത്ത് വന്നു. ഫെയ്സ് ബുക്ക്‍ പോസ്റ്റ് കണ്ട് ചെറുവത്തൂർ "ഹൈ ലൈന്‍ പ്ളാസ" മാനേജ്മെൻറ് ഫെയ്സ് ബുക്ക് കൂട്ടായ്മ യിലേക്ക് കാൽലക്ഷം രൂപ നല്‍കി. രജിന്റെ അമ്മ കാർത്ത്യാനിക്ക് "ഹൈ ലൈന്‍ പ്ളാസ" മാനേജര്‍ വി ‍ കെ അബ്ദുല്‍ നാസര്‍ര്‍‍ തുക കൈമാറി. ഫെയ്സ് ബുക്ക് കൂട്ടായ്മ പ്രതിനിധികളായ അറഫാത്ത് ചെറുവത്തൂർ, അനില്‍ കുമാര്‍ പത്രവളപ്പിൽ, നാട്ടുകാരായ അശ്വിൻലാൽ, വിജേഷ്, സുജിത്ത് കെ, ഷാജു ഇ ടി. തുടങ്ങിയവർ ചടങ്ങില്‍ സംബന്ധിച്ചു. രജിനെ സഹായിക്കാൻ ആഗ്രഹിക്കുന്നവർ 9961105105 എന്ന നമ്പറിൽ ബന്ധപ്പെടുക. (അറഫാത്ത് ചെറുവത്തൂർ )

keywords :facebook-group-rajin-helped

Post a Comment

0 Comments

Top Post Ad

Below Post Ad