പേരാമ്പ്ര (www.evisionnews.in): പേരാമ്പ്രയില്‍ വൃദ്ധദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അയല്‍വാസിയും പേരാമ്പ്ര ബസ് സ്റ്റാന്‍ഡിലെ വഴിയോരക്കച്ചവടക്കാരനുമായ കൂനേരി കുന്നുമ്മല്‍ ചന്ദ്രനെ (48) പേരാമ്പ്ര സിഐ കെ.കെ. ബിജുവിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. പ്രതി കുറ്റസമ്മതം നടത്തിയതായി അറിയുന്നു.
പേരാമ്പ്ര ഞാണിയത്ത് തെരു എളേറ്റില്‍ ബാലന്‍ (64), ഭാര്യ ശാന്ത (56) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ശബ്ദംകേട്ട് ഓടിയത്തെിയ അയല്‍ക്കാരന്‍ അജിലി (17)നും വെട്ടേറ്റിരുന്നു. കൊലയ്ക്കു ശേഷം വീട്ടില്‍ നിന്നു കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ ഒളിപ്പിച്ചുവച്ചതു പ്രതി പോലീസിനു കാണിച്ചുകൊടുത്തു. കൊല്ലപ്പെട്ട ബാലകൃഷ്ണനുമായി പ്രതിക്കു നേരത്തേ തന്നെ സാമ്പത്തിക ഇടപാട് ഉണ്ടെന്നു പറയുന്നു. വിദേശത്തുള്ള മക്കള്‍ കഴിഞ്ഞ ദിവസം നാട്ടില്‍ വരുമെന്നും അതിനു മുന്‍പു ബാധ്യത തീര്‍ക്കണമെന്നും ബാലകൃഷ്ണന്‍ ചന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു.
സാമ്പത്തിക ഇടപാടുകളെപ്പറ്റി സംസാരിക്കാനാണു ചന്ദ്രന്‍ വ്യാഴാഴ്ച രാത്രി ബാലകൃഷ്ണന്റെ വീട്ടിലെത്തിയത്. വീടിന്റെ മുകളിലത്തെ കിടപ്പുമുറിയില്‍ ഇരുവരും സംസാരിക്കുന്നതിനിടയില്‍ നേരത്തേ കരുതിവച്ച കത്തിയെടുത്തു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ ശാന്തയെ രണ്ടാംനിലയിലെ വരാന്തയില്‍ വെട്ടി വീഴ്ത്തി. ശബ്ദം കേട്ടെത്തിയ അഖിലിനെയും ഇയാള്‍വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു.
ചന്ദ്രന്റെ മകന്റെ കൂട്ടുകാരനാണു താനെന്നും ഒന്നും ചെയ്യരുതെന്നും അഖില്‍ പറഞ്ഞതിനെത്തുടര്‍ന്ന് 'ഈ വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലു'മെന്നു ഭീഷണിപ്പെടുത്തി ഒഴിവാക്കുകയായിരുന്നു. അപ്പോഴേക്കും അഖിലിന്റെ സഹോദരന്‍ അജിലും എത്തിയിരുന്നു. പരുക്കേറ്റ അഖിലിനെ സഹോദരനാണു പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയത്. ആശുപത്രിയില്‍ അഖിലിനെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണു പോലീസിനു കൊലപാതകിയെക്കുറിച്ചു സൂചന ലഭിച്ചത്. തുടര്‍ന്നു ചന്ദ്രനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Keywords: Kasaragod-news-chandran-arrest-custody-kidappu-muri-couple-killed-by-man

Post a Comment
0 Comments