പള്ളിക്കര:(www.evisoinnews.in) ഐ.എ.എം.സി.സി ബേക്കല്‍ ശാഖാ യു.എ.ഇ കമ്മിറ്റി ബേക്കലിലെ 100 കുടുംബങ്ങള്‍ക്കു മില്ലത്ത് സാന്ത്വനം കാരുണ്യ പദ്ധതി പ്രകാരം പെരുന്നാള്‍ കിറ്റ് വിതരണം ചെയ്യും.
പെരുന്നാളിനു ആവശ്യമായി വരുന്ന 18 ഓളം സാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ഐ.എന്‍.എല്‍ ബേക്കല്‍ ശാഖാ കമ്മിറ്റി തിരഞ്ഞെടുക്കുന്ന നിര്‍ദ്ധന കുടുംബങ്ങള്‍ക്കു 16ന് വ്യാഴാഴ്ച ബേക്കലില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
ഐ.എം.സി.സി യു.എ.ഇ കമ്മിറ്റി എ.ആര്‍ സാലിഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നസീര്‍ കടപ്പുറം, ശെരീഫ് ബേക്കല്‍, ഫൈസല്‍ മുഹമ്മദ്, അഫ്‌സല്‍ മുഹമ്മദ്, ആദില്‍ അസൈനാര്‍, തമീം കെ.കെ, നദീര്‍ അബ്ദുല്ല, ശെരീഫ്,അന്‍സാരി എന്നിവര്‍ സംബന്ധിച്ചു.
keywords : kaasragod-bekkal-millath-imcc-100-edi-kit

Post a Comment
0 Comments