Type Here to Get Search Results !

Bottom Ad

നാലുവയസുകാരന് മദ്യം നല്‍കുന്ന ദൃശ്യം വാട്‌സഅപ്പില്‍;അമ്മാവനടക്കം രണ്ടുപേര്‍അറസ്റ്റില്‍

തിരുവണ്ണാമലൈ (www.evisionnews.in): തമിഴ്‌നാട്ടില്‍ നാലുവയസുകാരന് നിര്‍ബന്ധിച്ച് മദ്യം നല്‍കിയ കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലാണ് സംഭവം. കുട്ടിക്ക് നിര്‍ബന്ധിച്ച് മദ്യം നല്‍കുന്നത് പ്രതികളിലൊരാള്‍ ഷൂട്ട് ചെയ്തിരുന്നു. ഇത് സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. സംഭവത്തില്‍ പ്രതികളായ നാലു പേര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

പ്രതികളിലൊരാള്‍ കുട്ടിയുടെ അമ്മാവനാണ്. ഇയാള്‍ സുഹൃത്തുക്കല്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെ കുട്ടിക്ക് നിര്‍ബന്ധിച്ച് മദ്യം നല്‍കുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് സംഭവം ഉണ്ടായത്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.



Keywords: National-Tamilnadu-shoot-news-arrest-news-social-media-police

Post a Comment

0 Comments

Top Post Ad

Below Post Ad