Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് മെസ്റ്റ് എക്സാം നടത്തി


കാസർകോട് :(www.evisionnews.in)കാസർകോട് ജില്ലാ എം.എസ്.എഫും ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റിയും സംയുക്തമായി മെസ്റ്റ് എക്സാം നടത്തി. എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണ് പരീക്ഷ നടന്നത്.ഏഴായിരത്തിൽപ്പരം വിദ്യാർത്ഥികൾ പരീക്ഷയെഴുതി.പി.എസ്.സി മോഡലാണ് നൂതനമായ രീതിയിലാണ് പരീക്ഷ നടന്നത്.ഉയർന്ന് മാർക്ക് നേടുന്ന 5 വിദ്യാർത്ഥികൾക്ക് ദുബൈ കെ.എം.സി.സി 5000 രൂപയുടെ സ്കോളർഷിപ്പും ആദ്യ സ്ഥാനങ്ങളിലെത്തുന്ന 100 പേർക്ക് കാശ് അവാർഡും പുരസ്കാരങ്ങളും നൽകും.എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി, ജനറൽ സെക്രട്ടറി ഉസാം പള്ളങ്കോട് സംസ്ഥാന കമ്മിറ്റിയംഗം റൗഫ് ബായിക്കര,ഇബ്രാഹിം പള്ളങ്കോട്,മുൻതസിർ തങ്ങൾ, മുർഷിദ് മുഹമ്മദ്, മുനവ്വർ സാഹിദ് തുടങ്ങിയവർ പരീക്ഷാ സെന്ററുകൾ സന്ദർഷിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad