Type Here to Get Search Results !

Bottom Ad

എം.ഇ.എസ് യൂത്ത് വിംഗ് എജ്യു ബാസ്‌കറ്റ് പദ്ധതിക്ക് തുടക്കമായി

evisionnews

കാസര്‍കോട് :(www.evisioinnews.in) നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുന്നതിന് വേണ്ടി മുസ്ലിം എജ്യുക്കേഷണല്‍ സൊസൈറ്റി (എം.ഇ.എസ്) യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന എജ്യു ബാസ്‌കറ്റ് പദ്ധതിക്ക് തുടക്കമായി.

ചട്ടഞ്ചാല്‍ നോവക്‌സ് പേപ്പര്‍ പ്രൊഡക്ട് കമ്പനി 400 ഓളം നോട്ട് പുസ്തകങ്ങള്‍ മാനേജര്‍ ടി.എം. അസ്‌ലം തെരുവത്തില്‍ നിന്നും ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം നിയാസ് ബാവിക്കര ഏറ്റുവാങ്ങി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും പഠനസാമഗ്രികള്‍ ശേഖരിച്ച് നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ മുഖേന നല്‍കുന്നതാണ് പദ്ധതി. 

ചടങ്ങില്‍ എം.ഇ.എസ് യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് എം.എ. നജീബ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര സ്വാഗതം പറഞ്ഞു. എജ്യു ബാസ്‌കറ്റ് പദ്ധതി ചെയര്‍മാന്‍ മനാഫ് എടനീര്‍ പദ്ധതി വിശദീകരിച്ചു. ടി.ഇ. ഇഖ്ബാല്‍ തെരുവത്ത്, ബഷീര്‍ കുന്നാര, മുര്‍ഷിദ് മുഹമ്മദ്, മുനവ്വര്‍ സാഹിദ്, ഷാനിഫ് നെല്ലിക്കട്ട പ്രസംഗിച്ചു.

keywords: kasaragod-mes-youth-wing-edu-basket-plan-started

Post a Comment

0 Comments

Top Post Ad

Below Post Ad