Type Here to Get Search Results !

Bottom Ad

വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ക്‌ളാസ് മുറികളിലേക്ക്

കാസര്‍കോട്‌:(www.evisionnews.in)പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ മുതല്‍ സബ് ജില്ലാ തലം വരെയുള്ള വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്‌കൂള്‍ പ്രവര്‍ത്തനം നേരിട്ട് വിലയിരുത്താന്‍ ക്‌ളാസ് മുറികളിലേക്ക്. ഓരോ മാസത്തിലേയും ഒന്നാമത്തേയും മൂന്നാമത്തേയും വ്യാഴാഴ്ചകളിലാണ് സന്ദര്‍ശനം. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ, ഇന്റേണല്‍ സപ്പോര്‍ട്ട് മിഷന്‍ (ഐ.എസ്.എം) എന്നു പേരിട്ടിട്ടുള്ള ഈ പരിപാടി ജില്ലയില്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തിലാണ് നടക്കുക. ഇതിനു മുന്നോടിയായി വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നടത്തിയ സ്‌കൂള്‍ സന്ദര്‍ശനം ജില്ലയില്‍ വളരെയേറെ വിജയകരമായി എന്നു വിലയിരുത്തപ്പെട്ട സാഹചര്യത്തില്‍, ഓരോ സന്ദര്‍ശനത്തിലെയും അനുഭവ മികവ് പരിഗണിച്ചുകൊണ്ടായിരിക്കും അടുത്ത സന്ദര്‍ശനം ആസൂത്രണം ചെയ്യുന്നത്.
പഠനത്തില്‍ ഗുണമേന്മ ഉറപ്പാക്കുകയെന്ന പ്രധാന ലക്ഷ്യം മുന്‍നിര്‍ത്തി ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങള്‍, കുട്ടികളുടെ ഉല്പന്നങ്ങള്‍, പഠനനേട്ടം, ശുചിത്വം, ഉച്ചക്കഞ്ഞി തുടങ്ങിയ ഭൗതിക സൗകര്യങ്ങളും ബന്ധപ്പെട്ട രേഖകളുമടക്കം വിലയിരുത്തുന്ന സംഘം പ്രധാനാദ്ധ്യാപകന്‍ ഉള്‍പ്പെടെയുള്ള അദ്ധ്യാപകരുടെ ആത്മവിശ്വാസം വളര്‍ത്തുകയെന്നതും ലക്ഷ്യം വെക്കുന്നു.
ഇതിന്റെ തുടര്‍ച്ചയായി മാസത്തിലെ ഒന്നും, മൂന്നും ശനിയാഴ്ചകളില്‍ വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തില്‍ നടക്കുന്ന സെമിനാറില്‍ പഠനസംഘം കണ്ടെത്തിയ മികവുകളും പരിമിതികളും വിനിമയം ചെയ്യും. പൊതു വിദ്യാഭ്യാസമേഖല മെച്ചപ്പെടുത്താനും ശക്തിപ്പെടുത്താനും നടക്കുന്ന ഈ പരിപാടി വിജയിപ്പിക്കുവാന്‍ ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകരോടും സ്‌കൂള്‍ അധികൃതരോടും വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി. രാഘവന്‍ അഭ്യര്‍ത്ഥിച്ചു.
Keywords : education team-ism-improve-school

Post a Comment

0 Comments

Top Post Ad

Below Post Ad