തിരുവനന്തപുരം : (www.evisionnews.in) പാഠ പുസ്തക വിതരണം വൈകുന്നതിൽ പ്രതിഷേധിച്ചു നാളെ നടത്താനിരുന്ന വിദ്യാഭ്യാസ ബന്ദിൽ നിന്നും കെ എസ് യു പിന്മാറി.മുഖ്യ മന്ത്രിയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ഈ വിഷയത്തിൽ ചർച്ചക്ക് തയ്യാറായതിന്റെ അടിസ്ഥാനത്തിലാണ് പിന്മാറിയതെന്നു കെ എസ് യു സംസ്ഥാന സെക്രട്ടറി മുഹമ്മദ് അസ്‌ലം ഇ വിഷൻ ന്യുസിനോട് പറഞ്ഞു .പാഠ പുസ്തകത്തിന്റെ വിഷയത്തിൽ ഉറപ്പ് ലഭിക്കാതെ സമരത്തിൽ നിന്നും പിന്മാറിയതിൽ അണികൾക്ക് അമർഷമുണ്ട് .വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലിം ലീഗിന്റെ രാഷ്ട്രീയ സമ്മർദമാണെന്ന് കെ എസ് യു ന്റെ പിന്മാറ്റമെന്ന് പരക്കെ ആക്ഷേപമുണ്ട്.
keywords:ksu-strike-cancel-textbook

Post a Comment
0 Comments